കൊച്ചി: പോക്സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള മോൻസണ് മാവുങ്കല്‍ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുന്ന തെളിവുകളുണ്ടെന്ന വിലയിരുത്തലിലാണ് കോടതി ഉത്തരവിട്ടത്.വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലവട്ടം,പീഡിപ്പിച്ചുവെന്ന കേസിലാണ് മോൻസണ് മാവുങ്കല്‍ ശിക്ഷിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2019 ലാണ് പീഡനം നടന്നതെങ്കിലും പുരാവസ്തു തട്ടിപ്പ് കേസില്‍ 2021 ല്‍ മോൻസണ് അറസ്റ്റിലായതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുന്നത്. മോൻസണെ പേടിച്ചിട്ടാണ് പരാതി നല്കാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.