കൊച്ചി : പോക്സോ കേസില്‍ മോൻസണ് മാവുങ്കലിനെ വെറുതെ വിട്ടു. മോൻസണ് പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോൻസണ് മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി.
Advertisements
മോൻസണ് മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസണ് മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്. ആദ്യ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രല്‍ ജയിലില്‍ തടവിലാണ് നിലവില്‍ മോൻസണ് മാവുങ്കല്‍.