അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി ബാബുവിന് വധ ശിക്ഷ

കൊച്ചി: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തില്‍ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളില്‍ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വല്‍സല, മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Advertisements

കേസ് അപൂർവ്വങ്ങളില്‍ അപൂർവ്വമാണെന്ന് കോടതി പറഞ്ഞു. സ്മതിയെ കൊലപ്പെടുത്തിയ രീതി ഭയാനകമായിരുന്നു. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക രീതി കണക്കിലെടുത്താണ് ബാബുവിന് വധശിക്ഷ വിധിച്ചത്. ഫെബ്രുവരി 11 നായിരുന്നു കൊലപാതകം. കുടുംബവഴക്കിനെ തുടർന്നാണ് ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാള്‍ വെട്ടിയിരുന്നു. കൊലപതാകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.