മലയാളത്തിൽ തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി ഉയർന്നു നിൽക്കുകയാണ് നയൻതാര. മലയാളം ഉൾപ്പടെയുള്ള സിനിമകളിൽ താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഇന്നിതാ പുതിയൊരു ചിത്രത്തിന്റെ പൂജയും കഴിഞ്ഞിരിക്കുകയാണ്. 2020ൽ റിലീസ് ചെയ്ത മുക്കൂത്തി അമ്മന്റെ രണ്ടാം ഭാഗത്തിനാണ് ഇന്ന് തുടക്കമായത്. നടനും സംവിധായകനുമായ സുന്ദർ സി ആണ് മുക്കൂത്തി അമ്മൻ 2 ഒരുക്കുന്നത്.
മുക്കൂത്തി അമ്മൻ 2വിന്റെ പൂജ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ ബജറ്റിനെയും പ്രതിഫലങ്ങളെയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മനായി അഭിനയിക്കാൻ നയൻതാര ഒരു മാസത്തെ വ്രതമെടുത്തുവെന്നാണ് പൂജ വേളയിൽ നിർമാതാവ് ഇഷരി കെ ഗണേഷ് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 100 കോടിയാണ് സിനിമയുടെ ബജറ്റ്. സുന്ദര്‍ സി തന്നെയാണ് തിരക്കഥ ഒരുക്കിയത്. 30 ദിവസം കൊണ്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കിയതെന്നും നിര്‍മാതാവ് പറഞ്ഞു.
പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിനായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലം 12 കോടി ആണെന്നും റിപ്പോർട്ടുണ്ട്. അതായത് പൊതുവിൽ ഒരു സിനിമയ്ക്കായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലമാണിത്. സമീപകാലത്തിറങ്ങിയ പല സിനിമകളും പരാജയപ്പെട്ടെങ്കിലും പ്രതിഫലത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നയൻസ് തയ്യാറാകാത്തതിനെതിരെ മുൻപ് പലരും രംഗത്ത് എത്തിയിരുന്നു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ കഴിഞ്ഞ മാസം നയൻതാര ജോയിൻ ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും പ്രധാന വേഷങ്ങിൽ എത്തുന്നുണ്ട്. അതേസമയം, അരൺമനൈ 3 ആണ് സുന്ദർ സിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കലകളപ്പ് 3, വിശാലിനൊപ്പമുള്ളൊരു ചിത്രം എന്നിങ്ങനെയാണ് സുന്ദർ സിയുടെ അണിയറയിൽ ഒരുങ്ങുന്നത്.