മൂലവട്ടം അമൃത സ്‌കൂളിൽ വാർഷികാഘോഷങ്ങൾ; ജില്ലാ തല ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പ് കോട്ടയം മാസ്‌റ്റേഴ്‌സ് വിഭാഗം ജേതാവ് ഷിബു ആശാരിപറമ്പിലിനെ ആദരിച്ചു

മൂലവട്ടം: അമൃത സ്‌കൂളിലെ വാർഷികാഘോഷങ്ങൾ മുതിർന്ന നാടക പ്രവർത്തകനും ചലച്ചിത്ര താരവുമായ പി.ആർ ഹരിലാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിനു എസ്.കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുധാ ജി.പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് എം.കെ രാജശ്രീ സ്വാഗതം ആശംസിച്ചു. സ്‌കൂൾ മാനേജർ തുരീയാമൃതാനന്ദപുരി സ്വാമി അനുഗ്രഹ പ്രാഭഷണം നടത്തി വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ഹെഡ് മിസ്ട്രസ് ബിന്ദു കെ.നായർ, ആർ.കൃഷ്ണകുമാരി, ഗീതാ രാജീവ്, പി.കെ ഓമനക്കുട്ടി എന്നിവരെയാണ് ആദരിച്ചത്.

Advertisements

ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ചാമ്പ്യനായ ഷിബു ആശാരിപറമ്പിലിനെ യോഗത്തിൽ ആദരിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ബിനു ജോയിയ്ക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. നഗരസഭ അംഗം കെ.യു രഘു പൂർവവിദ്യാർത്ഥികളെ ആദരിക്കുകയും, ഉപഹാരം സമർപ്പിക്കുകയും ചെയ്തു. പൂർവ അധ്യാപകൻ ചന്ദ്രശേഖരൻ നായർ, സ്റ്റാഫ് പ്രതിനിധി ജി.ഹരിബാബു, വിദ്യാർത്ഥി പ്രതിനിധി അർത്ഥന സന്തോഷ്, ബി.സരസ്വതി ദേവി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.