കോട്ടയം : മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവവും പൊങ്കാലയും ഏപ്രിൽ മൂന്ന് ഞായറാഴ്ച നടക്കും. മഹാഗണപതി ഹോമം , പൊങ്കാല , 25 കലശം , അലങ്കാര പൂജ , വിശേഷാൽ ഭഗവതി സേവ , തിരുന്നാൾ സദ്യ , താലപ്പൊലി ഘോഷയാത്ര, ഇരട്ട ഗരുഡൻ , സർപ്പം പാട്ട് , മഹാ കുരുതി എന്നിവ നടക്കും.
ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചരയ്ക്ക് മഹാഗണപതിഹോമം നടക്കും. രാവിലെ 9 ന് പൊങ്കാല. പണ്ടാര അടുപ്പിലേയ്ക്ക് ദീപം തെളിയിക്കും. 9.30 ന് ശതകലശാഭിഷേകം. പത്തിന് ദർശന പ്രാധാന്യത്തോടെയുള്ള അലങ്കാര പൂജ നടത്തും. 11 ന് പൊങ്കാല നിവേദിച്ച് പ്രസാദ വിതരണം നടക്കും. 11.30 ന് ഉച്ചപൂജ. 12 ന് തിരുനാൾ സദ്യ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകിട്ട് അഞ്ചിന് നടതുറക്കൽ. ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. കൺവൻഷൻ പന്തലിൽ വൈകിട്ട് ഏഴിന് ദേവീമാഹാത്മ്യ പാരായണം. വൈകിട്ട് ഏഴിന് താലപ്പൊലിയും രഥഘോഷയാത്രയും. ഇരട്ട ഗരുഡനും , വാദ്യമേളങ്ങളും അകമ്പടിയാകും. മണിപ്പുഴ കവലയിലെ കാണിക്ക മണ്ഡപത്തിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര ക്ഷേത്രത്തിൽ സമാപിക്കും.
വൈകിട്ട് ഏഴിന് സർപ്പം പാട്ട് , 9 ന് മഹാ കുരുതി എന്നിവ ക്ഷേത്രത്തിൽ നടക്കും. അറയ്ക്കൽമഠം സുധി ശാന്തിയുടെയും ജിതിൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.