പുരസ്‌കാര പെരുമഴയിൽ കുളിച്ചൊരുങ്ങി മൂന്ന് റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ് പുരസ്‌കാര പെരുമഴയിൽ കുളിച്ചു നിൽക്കുകയാണ് മൂന്ന് എന്ന ഷോട്ട് ഫിലിം. റിലീസാകും മുൻപ് തന്നെ പുരസ്‌കാര വേദികളിൽ വൈറലായി മാറിയിരിക്കുകയാണ് മൂന്ന്. ഒരു കൂട്ടം പ്രവാസി മലയാളി സുഹൃത്തുക്കൾ ചേർന്നാണ് ട്രാൻസ്‌ജെൻഡർ ജീവിതങ്ങളെ ആസ്പദമാക്കി മൂന്ന് ഒരുക്കിയത്. മത്സരിച്ച എല്ലാ വേദികളിലും പുരസ്‌കാരം പ്രഭയിൽ മുങ്ങിയതോടെ മൂന്ന് ഇതിനോടകം തന്നെ വിമർശകർക്കിടയിൽ വൈറലായി മാറിയിട്ടുണ്ട്.

Advertisements
അനൂപ് വർഗീസ്
ബിൻസൺ ചാക്കോ
പ്രീതി ഷിബു
മനു രാമചന്ദ്രൻ
നിധിൻ സുന്ദർ
അനു ജേക്കബ്
അഞ്ജു എബ്രഹാം
സജിത ഭാസ്‌കർ

കുവൈറ്റിലുള്ള ഒരു സംഘം മലയാളി പ്രവാസി സുഹൃത്തുക്കൾ ചേർന്നാണ് മൂന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങളും, മാനസിക ബുദ്ധിമുട്ടുകളും പുറത്ത് എത്തിക്കു എന്ന ലക്ഷ്യത്തോടെയാണ് അനൂപ് വർഗീസ് എന്ന കോട്ടയം കടുവാക്കുളം സ്വദേശിയെ നായകനാക്കി ഷോട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശിയായ നിധിൻ സുന്ദറാണ് ചിത്രത്തിന്റെ ക്യാമറയും, എഡിറ്റിംങും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല സ്വദേശി മനു രാമചന്ദ്രനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അനു ജേക്കബും അഞ്ജു എബ്രഹാമും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരുവല്ല കിഴക്കൻ മുത്തൂർ സ്വദേശി ബിൻസൺ ചാക്കോ സംഗീത സംവിധാനം നിർവഹിച്ചപ്പോൾ, വസ്ത്രാലങ്കാരം പ്രീതി ഷിബുവും വരികൾ സജിത ഭാസ്‌കറും എഴുതി. ഡ്രീം ലൈഫ് പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രത്തിന് വേണ്ടി കാൻവാസ് ക്രിയേഷൻസാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അനൂപ് വർഗീസും, മനു രാമചന്ദ്രനുമാണ് മുഖ്യകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുരസ്‌കാരങ്ങളുടെ പെരുമഴയെത്തിയ വഴി
കലാ കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ പുരസ്‌കാരമാണ് ആദ്യം മൂന്നിനെ തേടിയെത്തിയത്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരമാണ് അന്ന് ചിത്രത്തിന് ലഭിച്ചത്. പിന്നീട്, തമിഴ് നടനും സംവിധായകനുമായ ഭാഗ്യ രാജ് ജഡ്ജായ കുവൈറ്റ് തമിഴ് സോഷ്യൽ മീഡിയ ആന്റ് ക്യൂ എന്റർട്രൈയിൻമെന്റ് പുരസ്‌കാരവും മൂന്നിനെ തേടിയെത്തി. ഇവിടെ മികച്ച നടനുള്ള പുരസ്‌കാരം ്അനൂപ് വർഗീസിനു ലഭിക്കുകയായിരുന്നു. സജിത മഠത്തിൽ , ഡോ.സി.എസ് വെങ്കിടേശ്വരൻ , ഡോ.എൻ വേണുഗോപാൽ എന്നിവർ ജൂറിയായി എത്തിയ നോട്ടം ഫിലിം ഫെസ്റ്റിവലിൽ മികച്ച നടന്ന് അടക്കമുള്ള പുരസ്കാരങ്ങൾ മൂന്ന് സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ രണ്ടാമത്തെ മികച്ച സിനിമയായ തിരഞ്ഞെടുക്കപ്പെട്ട മൂന്ന്, റിപ്പീറ്റ് ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരവും നേടി. ഇൻഡീ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനും, ബാക്ക് ഗ്രൗണ്ട് സ്‌കോറിനും, മേക്കപ്പിനും പുരസ്‌കാരം നേടി. ഇന്ത്യൻ ഇന്റർനാഷണൽ ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശവും സിനിമ നേടിയിട്ടുണ്ട്.
മാക് ഫ്രെയിം ഇൻർനാഷണൽ ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ എക്‌സലൻസ് പുരസ്‌കാരവും മൂന്ന് നേടിയിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള മറ്റ് നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നതിനായി തയ്യാറെടുക്കുകയാണ് മൂന്ന്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.