മൂലവട്ടം: കോട്ടയം മൂലവട്ടം മേൽപ്പാലത്തിനു സമീപം സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രക്കാരായ മൂന്നു പേർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ മൂലവട്ടം മേൽപ്പാലത്തിലായിരുന്നു സംഭവം. കോടിമതയിലെ വർക്ക് ഷോപ്പിൽ പനച്ചിക്കാട് പഞ്ചയത്തംഗം നന്നാക്കാൻ നൽകിയ സ്‌കൂട്ടറാണ്, വർക്ക്‌ഷോപ്പ് ജീവനക്കാരൻ അറ്റകുറ്റപണികൾക്കു ശേഷം ഉടമയ്ക്കു കൈമാറാൻ കൊണ്ടു പോകുകയായിരുന്നു സ്‌കൂട്ടർ. ഈ സമയത്താണ് പനച്ചിക്കാട് എം.കെ മോട്ടോഴ്‌സ് ജീവനക്കാരൻ എതിർ ദിശയിൽ നിന്നും സ്‌കൂട്ടറിൽ എത്തിയത്. ഈ രണ്ടു സ്‌കൂട്ടറും മൂലവട്ടം മേൽപ്പാലത്തിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ മൂന്നു യാത്രക്കാരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ല.