കോട്ടയം: നഗരമധ്യത്തില്‍ കാരാപ്പുഴയില്‍ കാറിനുള്ളില്‍ സംസാരിച്ചിരുന്ന സുഹൃത്തുക്കളായ യുവതിയെയും ചോദ്യം ചെയ്ത പ്രദേശവാസിക്ക് മര്‍ദനം. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം കാരാപ്പുഴ പാലത്തിന് സമീപമായിരുന്നു സംഭവം. റോഡരികില്‍ കാറിനുള്ളിലിരുന്ന് സംസാരിക്കുകയായിരുന്നു സുഹൃത്തുക്കളായ യുവാവും യുവതിയും. ഈ സമയം, പ്രദേശവാസിയായ മറ്റൊരു യുവാവ് ഇതുവഴി എത്തി. കാറിന്റെ ചില്ലില്‍ തട്ടിയ ശേഷം ഇരുവരെയും യുവാവ് ചോദ്യം ചെയ്തു.
ഇതോടെ കാറിനുള്ളില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവും പ്രദേശവാസിയും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് പ്രദേശവാസിയായ യുവാവിനെ കാറിനുള്ളില്‍ നിന്ന ഇറങ്ങിയെത്തിയ ആള്‍ മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ് ശരീരത്തില്‍ മുറിവുകളുമായി യുവാവ് റോഡില്‍ കിടന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ യുവാവും യുവതിയും കാറുമായി രക്ഷപ്പെട്ടു. ഇതോടെ സ്ഥലത്ത് തടിച്ച കൂടിയ നാട്ടുകാര്‍ സംഭവം പൊലീസ് കണ്‍ട്രോള്‍ റൂമിലും വെസ്റ്റ് പൊലീസ് സ്‌റ്റേനിലും അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാര്‍ നമ്പര്‍ സഹിതം നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.