ഖത്തർ 22
ഖത്തറിന്റെ മണൽത്തരികൾക്ക് പാടി നടക്കാൻ വീണ്ടും അട്ടിമറിക്കഥകളുമായി ലോകകപ്പ് 2022..! ലോക രണ്ടാം നമ്പറും 2018 സെമി ഫൈനലിസ്റ്റുകളുമായ ബെൽജിയത്തെ അട്ടിമറിച്ചാൽ മൊറോക്കോ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ന് നടന്ന നിർണ്ണായക മത്സരത്തിൽ ബെൽജിയത്തെ തോൽപ്പിച്ചതോടെയാണ് താരതമ്യേനെ ദുർബലരായി കണക്കു കൂട്ടിയിരുന്ന മൊറോക്കോ ഗ്രൂപ്പിൽ ഒന്നാമത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് വൈകിട്ട് ആറരയ്ക്കു നടന്ന മത്സരത്തിൽ ബെൽജിയത്തെ അക്ഷരാർത്ഥത്തിൽ പൂട്ടുകയായിരുന്നു മൊറോക്ക. കൃത്യമായി പദ്ധതിയുമായി രംഗത്തിറങ്ങിയ മൊറോക്കോയ്‌ക്കെതിരെ പലപ്പോഴും ബെൽജിയം വെള്ളം കുടിയ്ക്കുന്ന സ്ഥിതിയുണ്ടായി. 73 ആം മിനിറ്റിൽ റൊമെയിൻ സസിസ് ആദ്യ ഗോൾ നേടി. 90 ആം മിനിറ്റിൽ സഖറിയ അബ്ദുള്ളാഹ് രണ്ടാം ഗോളും നേടി.
2018 ലെ ഫൈനലിസ്റ്റും, സെമി ഫൈനലിസ്റ്റുകളും ഉൾപ്പെടുന്ന എഫ് ഗ്രൂപ്പിൽ നിലവിൽ മൊറോക്കോയാണ് ഒന്നാം സ്ഥാനക്കാർ. ലോകകപ്പിൽ കാര്യമായ ചരിത്രം അവകാശപ്പെടാനില്ലാത്ത മൊറോക്കോ ആറു തവണയാണ് ലോകകപ്പ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരിക്കുന്നത്. 1970, 1986, 1994, 1998, 2018, 2022 ചാമ്പ്യൻഷിപ്പുകളിൽ മാത്രമാണ് ഫൈനൽ റൗണ്ടിൽ കടന്നത്. ഇതിൽ 1986 ൽ പ്രീക്വാർട്ടർ റൗണ്ടിൽ കടന്നതാണ് ഇതുവരെയുള്ള മൊറോക്കോയുടെ ഏറ്റവും വലിയ നേട്ടം. 1986 ലോകകപ്പിൽ ഒന്നിനെതിരെ മൂന്നു ഗോളിന് പോർച്ചുഗല്ലിനെ തോൽപ്പിച്ച മൊറോക്കോ, പോളണ്ടിനെയും, ഇംഗ്ലണ്ടിനെയും സമനിലയിൽ കുരുക്കിയാണ് രണ്ടാം റൗണ്ടിലേയ്ക്കു കടന്നത്. രണ്ടാം റൗണ്ടിൽ വെസ്റ്റ് ജെർമ്മിനിയോട് തോറ്റാണ് മൊറോക്ക പുറത്തായത്. ബെൽജിയത്തെ തോൽപ്പിച്ചത് അടക്കം ലോകകപ്പ് ഫൈനൽ റൗണ്ടിലെ മൂന്നാം വിജയമാണ് ഇക്കുറി മൊറോക്കോ നേടിയിരിക്കുന്നത്.
നിലവിൽ രണ്ടു കളികളിൽ നിന്നും ഒരു വിജയവും ഒരു സമനിലയുമായി മൊറോക്കോയ്ക്ക് നാലു പോയിന്റാണ് ഉള്ളത്. രണ്ടു ഗോൾ അടിച്ച മൊറോക്കോ ഇതുവരെ ഗോൾ വഴങ്ങിയിട്ടുമില്ല. ആദ്യ മത്സരത്തിൽ കരുത്തരും 2018 ലെ ഫൈനലിസ്റ്റുകളുമായ ക്രോയേഷ്യയെ ഗോൾ രഹിത സമനിലയിൽ കുരുക്കിയ മൊറോക്കോയുടെ അടുത്ത മത്സരം കാനഡയുമായാണ്. ഈ മത്സരത്തിൽ സമനില ലഭിച്ചാൽ പോലും മൊറോക്ക രണ്ടാം റൗണ്ടിൽ പ്രവേശിക്കും. വിജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ രണ്ടാം റൗണ്ടിലേയ്ക്കു കടക്കാൻ സാധിക്കും.
ഇന്നു രാത്രി 09.30 ന് നടക്കുന്ന കളിയിൽ കാനഡയെ തോൽപ്പിച്ചാൽ ക്രൊയേഷ്യയ്ക്കും നാലു പോയിന്റാകും. നേരത്തെ കാനഡയെ ഒരു മത്സരത്തിൽ തോൽപ്പിച്ച ബെൽജിയത്തിനു മൂന്നു പോയിന്റുണ്ട്. ഇതോടെ അവസാന ദിവസം നടക്കുന്ന ബെൽജിയം ക്രോയേഷ്യ , മൊറോക്കോ കാനഡ മത്സരം ഏറെ നിർണ്ണായകമാകും.