ഖത്തറിൽ നിക്ഷേപം സ്വീകരിക്കാതെ മൊറോക്കോ ബാങ്ക് ! ആർക്ക് മുന്നിലും തുറക്കാത്ത ഗോൾ പോസ്റ്റുമായി മൊറോക്കോ സെമിയിലേയ്ക്ക് 

ഖത്തർ : മൊറോക്കോ ടീമിന്റെ വിജയത്തിന് ഇന്ധനം നല്‍കുന്നത് പരിശീലകന്‍ വാലിദ് റെഗ്റാഗിയാണ്. ലോകകപ്പിന് യോഗ്യത നേിക്കൊടുത്ത പരിശീലകന് പകരം സ്ഥാനം എറ്റെടുത്ത റെഗ്റാഗിയുടെ കരുത്തില്‍ ചരിത്രത്തിലേക്കാണ് മൊറോക്ക ഓടിക്കയറുന്നത്.

Advertisements

നൂറുദിവസം മുമ്പ് മൊറോക്കോ ടീമിന്റെ പരിശീലക സ്ഥാനത്തേക്കെത്തുമ്പോള്‍ വാലിദ് റെഗ്റാഗി ഇത്തരമൊരു നേട്ടം സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല. റാങ്കിങില്‍ ഇരുപത്തിരണ്ടാമതുള്ളൊരു ടീമിനെ തന്റെ കഴിവിന്റെ പരമാവധി നല്‍കി പരിശീലിപ്പിക്കാനാവും വാലിദ് തീരുമാനിച്ചിട്ടുണ്ടാവുക. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷേ വിധി അയാള്‍ക്കായി ലോകവേദിയില്‍ കരുതിവച്ചത് മറ്റൊന്നായിരുന്നു. ബെല്‍ജിയവും ക്രൊയേഷ്യയും ഉള്‍പ്പെടുത്ത ഗ്രൂപ്പ് എഫില്‍ ഒറു സാധ്യതയും ആരും മൊറോക്കോയ്ക്ക് നല്‍കിയില്ല. പക്ഷ മൊറോക്കോയുടെ വരവില്‍ വിധി പോലും വിറച്ചുപോയി. ക്രോട്ടുകളെ സമനിലയില്‍ തളച്ച് ബെല്‍ജിയത്തെ തോല്‍പിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി വാലിദിന്റെ മൊറോക്കോ മുന്നേറി.

പ്രീ ക്വാര്‍ട്ടറില്‍ സ്പെയിന്‍, ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയുടെ മിറക്കിളില്‍ വീഴുന്ന വമ്പന്‍ന്‍മാര്‍ നിരവധി. ജയം നേടിയത് മാത്രമല്ല വലിയ കാര്യം, വാലിദ് റെഗ്റാഗിയുടെ മൊറോക്കോയ്ക്കെതിരെ ഗോള്‍നേടാന്‍ ഇതുവരെ ഒരുടീമിനുമായിട്ടില്ല. ഗ്രൂപ്പില്‍ കാനഡയ്ക്കെതിരെ വീണൊരു സെല്‍ഫ് ഗോളാണ് മൊറോക്കോ ഖത്തറില്‍ ആകെ വഴങ്ങിയത്. റെഗ്റാഗി മൊറോക്കോയുടെ പരിശീലകനായത് ഈ വര്‍ഷം ആഗസ്റ്റ് 31ന്. ആദ്യം നേരിട്ടത് ചിലെയെ. ജയം 2–0ന്. പരാഗ്വയ്, ജോര്‍ജിയ,ക്രൊയേഷ്യ, ബെല്‍ജിയം ടീമുകള്‍ മൊറോക്കോയ്ക്ക് മുന്നില്‍ ഗോളടിക്കാനാകാതെ മുട്ടുമടങ്ങി.

സ്പെയിനെതിരെ 120 മിനിറ്റിലും പിന്നലെ ഷൂട്ടൗട്ടില്‍ വാലിദിന്റെ മൊറോക്കോ കുലുങ്ങിയില്ല. ക്വാര്‍ട്ടറില്‍ എതിരാളികളായെത്തിയത് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ വലനിറച്ച പോര്‍ച്ചുഗല്‍. പറങ്കിപ്പടയേയും വീഴ്ത്തി ഇപ്പോള്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന നേട്ടവും. വാഹിദ് ഹാലിഹോഡ്സിച്ചിന് പകരക്കാരനായി ചുമതലയേറ്റ വാലിദ് ടീമുമായി ഉടക്കി വിരമിക്കല്‍ പ്രഖ്യാപിച്ച ഹക്കിം സിയച്ചിനെ തിരിച്ചുകൊണ്ടുവരകുയാണ് ആദ്യ ചെയ്തത്.

ടീംമംഗങ്ങള്‍ക്ക് ഒരു കുടുംബാംഗത്തെ ലോകകപ്പ് ബേസ് ക്യാംപിലേയ്ക്ക് ഒപ്പംകൊണ്ടുവരാന്‍ അനുമതി നല്‍കി. ഇതും മൊറോക്കന്‍ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സെമിയില്‍ കരുത്തരായ ഫ്രാന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ റെഗ്റാഗിയുടെ തന്ത്രങ്ങളില്‍ തന്നെയാണ് മൊറോക്കോയുടെ കരുത്തും. രണ്ട് മല്‍സരങ്ങള്‍ക്കപ്പുറം തങ്ങളെകാത്തിരിക്കുന്ന ആ കനകകിരീടവും മനസില്‍ കണ്ട് മൊറോക്കോ രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണ്.

Hot Topics

Related Articles