മനുഷ്യൻ വിറങ്ങലിച്ചു പോയ നിമിഷങ്ങൾ; ലോകം കണ്ട ഏറ്റവും മാരകമായ 10 പ്രകൃതി ദുരന്തങ്ങൾ ഇവയാണ്

ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഒരു നാടു മുഴുവൻ ഒലിച്ചു പോയ ദുരന്തക്കാഴ്ചയ്ക്കാണ് നാമിപ്പോള്‍ സാക്ഷിയായി കൊണ്ടിരിക്കുന്നത്. കേരളത്തിന്‍റെ മുഴുവൻ മുറിവായി വയനാട് മാറുമ്പോള്‍ ചരിത്രം സാക്ഷിയായ മറ്റു ചില ദുരിത മുഖങ്ങള്‍ കൂടി ഓർത്തെടുക്കാം. പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം വ്യാപകമായ നാശത്തിനും ജീവഹാനിക്കും കാരണമാകുന്ന സംഭവങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍. ഭൂകമ്പങ്ങള്‍, അഗ്നിപർവ്വതങ്ങള്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങള്‍ അല്ലെങ്കില്‍ കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങളെല്ലാം പ്രകൃതി ദുരന്തങ്ങളില്‍ ഉള്‍പ്പെടും.

Advertisements

ചരിത്രത്തിലുടനീളം, ദശലക്ഷക്കണക്കിന് ജീവൻ തുടച്ചുനീക്കുകയും മുഴുവൻ നാഗരികതകളെയും ബാധിക്കുകയും ചെയ്ത നിരവധി പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യർ അഭിമുഖീകരിച്ചിട്ടുണ്ട്. ഈ ദുരന്തങ്ങളില്‍ ചിലതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും മറ്റുള്ളവ നിഗൂഢതയും അനിശ്ചിതത്വവും നിറഞ്ഞവയാണ്. ഓരോ സംഭവത്തിനും ഏറ്റവും കൂടുതല്‍ കണക്കാക്കിയ മരണസംഖ്യയെ അടിസ്ഥാനമാക്കി, ഇതുവരെ കൃത്യമായി വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുള്ള ചരിത്രത്തിലെ ഏറ്റവും മാരകമായ 10 പ്രകൃതി ദുരന്തങ്ങളേതെന്ന് അറിയാം.

  1. അലപ്പോ ഭൂകമ്ബം – സിറിയ, 1138

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1138 ഒക്ടോബർ 11-ന് ഇന്നത്തെ സിറിയയില്‍ സ്ഥിതി ചെയ്യുന്ന അലപ്പോ നഗരത്തില്‍ ശക്തമായ ഭൂകമ്ബം ഉണ്ടായി (Aleppo Earthquake). മധ്യകാല ഇസ്ലാമിക ലോകത്തിലെ ഏറ്റവും വലുതും സമ്ബന്നവുമായ നഗരങ്ങളിലൊന്നായിരുന്നു അലപ്പോ, എന്നാല്‍, ഭൂകമ്ബം അതിനെ നാമാവശേഷമാക്കി. കോട്ടയും മസ്ജിദുകളും കൊട്ടാരങ്ങളും വീടുകളും തകർന്നു, ആയിരക്കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂടപ്പെട്ടു. ഭൂകമ്ബത്തിന്‍റെ കൃത്യമായ തീവ്രത അജ്ഞാതമാണ്, എന്നാല്‍, റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങള്‍ പ്രകാരം ഡമാസ്കസ്, ബാഗ്ദാദ്, ജറുസലേം എന്നിവിടങ്ങളില്‍ പോലും ഭൂചലനം അനുഭവപ്പെട്ടിരുന്നു എന്നാണ്. ആ മഹാ ദുരന്തത്തില്‍ കണക്കാക്കിയ മരണസംഖ്യ 2,30,000 മുതല്‍ 2,50,000 വരെയാണ്, ഇത് ചരിത്രത്തിലെ ഏറ്റവും മാരകമായ ഭൂകമ്ബങ്ങളിലൊന്നായും കണക്കാക്കപ്പെടുന്നു.

  1. ഇന്ത്യൻ മഹാസമുദ്ര ഭൂകമ്ബവും സുനാമിയും

2004 ഡിസംബർ 26-ന് ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് കടലിനടിയില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി ( Indian Ocean Earthquake and Tsunami- 2004). ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്ബമായിരുന്നു അത്. പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ച വിനാശകരമായ സുനാമികളുടെ ഒരു പരമ്ബര തന്നെയായിരുന്നു ഈ ദുരന്തം. തിരമാലകള്‍ 30 മീറ്റർ (100 അടി) വരെ ഉയരത്തിലെത്തി. പ്രഭവകേന്ദ്രത്തില്‍ നിന്ന് 5,000 കിലോമീറ്റർ (3,100 മൈല്‍) വരെ സുനാമി തിരകള്‍ സഞ്ചരിച്ചു. ഇന്തോനേഷ്യ, തായ്‌ലൻഡ്, ഇന്ത്യ, ശ്രീലങ്ക, സൊമാലിയ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളെ സുനാമി ബാധിക്കുകയും തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കണക്കാക്കിയ മരണസംഖ്യ ഏകദേശം 2,30,000 ആണ്. ദശലക്ഷക്കണക്കിന് കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

  1. താങ്ഷാൻ ഭൂകമ്ബം (ചൈന, 1976)

1976 ജൂലൈ 28 -ന് ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ഹെബെയില്‍ സ്ഥിതി ചെയ്യുന്ന താങ്ഷാൻ നഗരത്തില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഉണ്ടായി ( Tangshan Earthquake). ജനസാന്ദ്രതയേറിയ ഒരു വ്യാവസായിക നഗരമായിരുന്നു ടാങ്ഷാൻ, അക്കാലത്ത് അവിടെ ഏകദേശം പത്ത് ലക്ഷം താമസക്കാരുണ്ടായിരുന്നു. ഭൂരിഭാഗം ആളുകളും ഉറങ്ങിക്കിടക്കുമ്ബോള്‍ പുലർച്ചെ 3:42 ഉണ്ടായ ഭൂചലനം ഏകദേശം 15 സെക്കൻഡ് നീണ്ടുനിന്നു. ടാങ്ഷാ നില്‍ നിന്ന് 140 കിലോമീറ്റർ (87 മൈല്‍) അകലെയുള്ള ബെയ്ജിംഗില്‍ വരെ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്ബം താങ്‌ഷാനിലെ 85 ശതമാനം കെട്ടിടങ്ങളും നശിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ക്കും പരിസ്ഥിതിക്കും ഗുരുതരമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ചൈനീസ് സർക്കാർ റിപ്പോർട്ട് ചെയ്ത ഔദ്യോഗിക മരണസംഖ്യ 2,42,000 ആയിരുന്നു, എന്നാല്‍ ചില സ്രോതസ്സുകള്‍ അവകാശപ്പെടുന്നത് ഇത് 6,55,000 വരെയാകാമെന്നാണ്.

  1. അന്ത്യോക്യ ഭൂകമ്ബം (സിറിയയും തുർക്കിയും, 526)

526 മെയ് 29 ന്, ഇന്നത്തെ തുർക്കിയില്‍, സിറിയയുടെ അതിർത്തിക്കടുത്തുള്ള അന്ത്യോക്യ നഗരത്തില്‍ ഒരു വലിയ ഭൂകമ്ബം ഉണ്ടായി. ഏകദേശം 3,00,000 ജനസംഖ്യയുള്ള ബൈസന്‍ററ്റൈൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായിരുന്നു അന്ത്യോക്യ. ഭൂകമ്ബത്തെത്തുടർന്ന് തുടർച്ചയായ ഭൂചലനങ്ങളും തീപിടുത്തങ്ങളും ദിവസങ്ങളോളം നീണ്ടുനിന്നു. ഭൂകമ്ബം ഒരു മണ്ണിടിച്ചിലിന് കാരണമായി, അത് ഒറോണ്ടസ് നദിയുടെ ഒഴുക്കിനെ തടയുകയും ഒരു താല്‍ക്കാലിക തടാകം തന്നെ സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് ഈ തടാകം പൊട്ടിത്തെറിച്ച്‌ നഗരത്തെ വെള്ളപ്പൊക്കത്തിലാക്കി. ദുരന്ത വ്യാപ്തി വീണ്ടും കുട്ടി. ഈ മഹാ ദുരന്തത്തില്‍ മരണസംഖ്യ ഏകദേശം 2,50,000 ആണെന്ന് കണക്കാക്കപ്പെടുന്നു, നിരവധി പേർക്ക് പരിക്കേറ്റു.

  1. ഹയുവാൻ ഭൂകമ്ബം (ചൈന, 1920)

1920 ഡിസംബർ 16-ന് വടക്ക് പടിഞ്ഞാറൻ ചൈനയിലെ നിങ്‌സിയ പ്രവിശ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഉണ്ടായി ( Haiyuan Earthquake). ഭൂകമ്ബം ഹയുവാൻ പട്ടണത്തിന് സമീപമായിരുന്നു. എന്നാല്‍, ഇത് ഏകദേശം 2,00,000 ചതുരശ്ര കിലോമീറ്റർ (77,000 ചതുരശ്ര മൈല്‍) വിസ്തൃതിയുള്ള ഒരു വലിയ പ്രദേശത്തെ ബാധിച്ചു. ഭൂകമ്ബം വൻതോതിലുള്ള മണ്ണിടിച്ചിലുകള്‍ക്കും ഹിമപാതങ്ങള്‍ക്കും ഭൂഗർഭ വിള്ളലുകള്‍ക്കും കാരണമായി, ഇത് ആയിരക്കണക്കിന് ഗ്രാമങ്ങളെയും പട്ടണങ്ങളെയും നശിപ്പിച്ചു. വെള്ളപ്പൊക്കം, തീപിടിത്തം, പകർച്ചവ്യാധികള്‍ തുടങ്ങിയ വിവിധങ്ങളായ ദുരന്തങ്ങള്‍ക്കും ഭൂകമ്ബം കാരണമായി. അന്ന് കണക്കാക്കിയ മരണസംഖ്യ ഏകദേശം 273,400 ആണ്, നിരവധി പേരെ കാണാതാവുകയും പരിക്കേല്‍ക്കുകയും ചെയ്തു.

  1. ഷാൻസി ഭൂകമ്ബം (ചൈന, 1556)

1556 ജനുവരി 23-ന് മധ്യ ചൈനയിലെ ഷാൻസി പ്രവിശ്യയില്‍ ഒരു വിനാശകരമായ ഭൂകമ്ബം ഉണ്ടായി ( Shaanxi Earthquake). 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഏകദേശം 8,40,000 ചതുരശ്ര കിലോമീറ്റർ (3,24,000 ചതുരശ്ര മൈല്‍) പ്രദേശത്തെ ബാധിച്ചു. ഭൂകമ്ബം കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടാക്കി, മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും തീപിടുത്തത്തിനും ഇത് കാരണമായി, നാശം വർദ്ധിക്കാന്‍ ഇത് കാരണമായി. കണക്കാക്കിയ മരണസംഖ്യ ഏകദേശം 8,30,000 ആണ്.

  1. ഭോല ചുഴലിക്കാറ്റ് (ബംഗ്ലാദേശ്, 1970)

1970 നവംബർ 12-ന്, ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപപ്പെട്ടു. മണിക്കൂറില്‍ 185 കിലോമീറ്റർ വേഗതയില്‍ (മണിക്കൂറില്‍ 115 മൈല്‍) വീശി അടിച്ച കാറ്റ് ഒരു വലിയ കൊടുങ്കാറ്റ് അഴിച്ചു വിട്ടുകൊണ്ട്, താഴ്ന്ന തീരപ്രദേശങ്ങളെ വെള്ളപ്പൊക്കത്തിലാക്കി. കനത്ത മഴയും ഉഗ്രമായ കാറ്റും വിളകളും വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചു. ദുരന്തം 5,00,000 മുതല്‍ 10,00,000 വരെ ജീവൻ അപഹരിച്ചു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ തീരങ്ങള്‍ ദിവസങ്ങളോളം വെള്ളപ്പൊക്കത്തിലായി.

  1. യെല്ലോ നദിയിലെ വെള്ളപ്പൊക്കം (ചൈന, 1887)

1887 സെപ്തംബർ 28 -ന് ചൈനയിലെ സുപ്രധാന ജലപാതയായ യെല്ലോ നദി കരകവിഞ്ഞതോടെ വടക്കൻ ചൈനയുടെ വിശാലമായ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നദിയുടെ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണം പേമാരിയും മഞ്ഞുവീഴ്ചയുമായിരുന്നു. 50,000 ചതുരശ്ര കിലോമീറ്റർ വെള്ളത്തിനടിയിലാകുകയും 11 ദശലക്ഷം ആളുകളെ ബാധിക്കുകയും ചെയ്‌ത ഈ ദുരന്തം 9,00,000 മുതല്‍ 20,00,000 വരെ ജീവൻ അപഹരിച്ചു, തുടർന്നുണ്ടായ ക്ഷാമവും രോഗവും മൂലം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി.

  1. ഹെയ്തി ഭൂകമ്ബം (ഹെയ്തി, 2010)

2010 ജനുവരി 12-ന്, കരീബിയനില്‍ സ്ഥിതി ചെയ്യുന്ന ഹെയ്തിയില്‍ റിക്ടർ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി, കെട്ടിടങ്ങളും പാലങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർന്നു. മണ്ണിടിച്ചില്‍, തുടർചലനങ്ങള്‍, ചെറിയ സുനാമി എന്നിവ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ജീവഹാനി 1,00,000 മുതല്‍ 3,16,000 വരെയാണ്. 1.5 ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തു. ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അവശ്യസാധനങ്ങളുടെ ദൗർലഭ്യം നേരിട്ടു. ഹെയ്തിയുടെ ഇതിനകം ദുർബലമായ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതി കൂടുതല്‍ അസ്ഥിരമാക്കി.

  1. യാങ്‌സി നദിയിലെ വെള്ളപ്പൊക്കം (ചൈന, 1931)

1931 ആഗസ്റ്റ് 18-നാണ് ഏഷ്യയിലെ ഏറ്റവും നീളമേറിയതും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയതുമായ യാങ്‌സി നദി കലിതുങ്ങിയെത്തിയത്. ഇത് ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തത്തിന് കാരണമായി. ടിബറ്റിന്‍റെ ഉയർന്ന കൊടുമുടികള്‍ മുതല്‍ ചൈനയുടെ ഫലഭൂയിഷ്ഠമായ സമതലങ്ങള്‍ വരെ വൈവിധ്യമാർന്ന ഭൂപ്രകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ നദി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയാണ്. എന്നിരുന്നാലും, പോഷകനദികള്‍ കൂടിച്ചേരുന്ന അതിന്‍റെ താഴ്ന്ന പ്രദേശങ്ങളിലെ ഒഴുക്ക് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. കനത്ത മഴയും വന നശീകരണവും മോശം ജലപരിപാലനവും 1931-ലെ മഹാപ്രളയത്തില്‍ കലാശിച്ചു, 3.7 മുതല്‍ 4 ദശലക്ഷം വരെ മരണസംഖ്യ കണക്കാക്കിയപ്പോള്‍, ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കലും ക്ഷാമവും രോഗവും നേരിട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.