തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശിനി നാദിറ(43) ആണ് അറസ്റ്റിലായത്. 2020 സെപ്തംബറിലാണ് നാദിറയുടെ മകന്‍ സിദ്ദീഖിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു നാദിറ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ ഒരുവര്‍ഷത്തിന് ശേഷം പൊലീസ് സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയല്ലെന്നും ബലപ്രയോഗത്തിലൂടെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് അടിമയായ സിദ്ദീഖ് ദിവസം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായുരുന്നു. സംഭവ ദിവസം സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ച് സ്വന്തം സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അമ്മയായ നാദിറ മകനെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.