വയനാട്: സ്കൂട്ടർ യാത്രക്കാരൻ ആംബുലൻസിന്‍റെ വഴിമുടക്കിയതായി പരാതി. വയനാട്ടില്‍ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വന്ന ആംബുലൻസാണ് പ്രതിസന്ധി നേരിട്ടത്. 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിലോടി. അടിവാരം മുതല്‍ കാരന്തൂർ വരെയാണ് തടസ്സമുണ്ടാക്കിയ്. ഒരു മണിക്കൂർ ഇക്കാരണം മൂലം വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയ സീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉനൈസ് പറഞ്ഞു. രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് അടുത്തിടെ റദ്ദാക്കിയിരുന്നു. കൊച്ചി നഗര മധ്യത്തിലായിരുന്നു യുവാവിന്‍റെ തോന്ന്യാസം. ലൈസന്‍സ് റദ്ദാക്കിയതിനു പുറമേ യുവാവില്‍ നിന്ന് പിഴയും ഈടാക്കി. വൈറ്റിലയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സിന് മുന്നിലായിരുന്നു അഭ്യാസം. ആംബുലന്‍സ് സൈറണ്‍ മുഴക്കിയിട്ടും ഹോണടിച്ചിട്ടും റിക്കവറി വാന്‍ സൈഡ് കൊടുത്തില്ല. വൈറ്റില മുതല്‍ പാലാരിവട്ടം വരെ അഭ്യാസം തുടര്‍ന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ ദൃശ്യങ്ങളടക്കം മോട്ടോര്‍ വാഹനവകുപ്പിന് പരാതി കിട്ടിയതോടെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജെര്‍സന്‍ വാഹനമോടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശി ബിആര്‍ ആനന്ദിന്‍റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത്. വാഹനം പിടിച്ചെടുത്തു. 6250 രൂപ പിഴയുമൊടുക്കി. മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ആനന്ദിന് നിര്‍ദേശം നല്‍കി.