ന്യൂസ് ഡെസ്ക് : കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അന്യഭാഷ നടൻ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമെ ഉണ്ടാകൂ. ദളപതി വിജയ്.നടന്റേതായി റിലീസ് ചെയ്യുന്ന എല്ലാ ചിത്രങ്ങള്‍ക്കും വൻവരവേല്‍പ്പാണ് കേരളക്കര നല്‍കുന്നത്. ലിയോയ്ക്കും അങ്ങനെ തന്നെ. ഇന്നാരംഭിച്ച ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ മതിയാകും കേരളക്കര എങ്ങനെ ആണ് ചിത്രത്തെ ആഘോഷമാക്കുന്നതെന്ന് അറിയാൻ.
ഈ അവസരത്തില്‍ ആദ്യദിനത്തിലെ പ്രീ-സെയില്‍ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ ആയ ഏരീസ് പ്ലെക്സ്. കഴിഞ്ഞ ദിവസം വരെയും ആദ്യദിന പ്രീ സെയിലില്‍ മുന്നിലുണ്ടായിരുന്നത് രജനികാന്ത് നായകനായി എത്തിയ 2 പോയിന്റ് സീറോ ആയിരുന്നു. എന്നാല്‍ ഇന്നത്തോടെ ആ കണക്ക് പഴങ്കഥ ആയി. ലിയോയാണ് ഏരീസ് പ്ലെക്സില്‍ ഇപ്പോള്‍ മുന്നില്‍ നില്ക്കുന്ന ചിത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏരീസ് പ്ലെക്സ് ആദ്യദിന പ്രീ- സെയില്‍ കണക്ക് ഇങ്ങനെ
ലിയോ – 16.53ലക്ഷം2Point0- 16.44 ലക്ഷംബീസ്റ്റ്- 16.24ലക്ഷംസര്ക്കാര്- 15.6ലക്ഷംകെജിഎഫ് 2- 13.38ലക്ഷംജയിലര്- 12.95ലക്ഷംബിഗില്- 12.67ലക്ഷംഭൈരവ- 11.2ലക്ഷംബാഹുബലി 2- 10.34ലക്ഷംമെല്സല്- 10.26 ലക്ഷം
ഇന്ന് രാവിലെ പത്ത് മണി മുതല്‍ ആയിരുന്നു ലിയോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ഭൂരിഭാഗം തിയറ്ററിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. 80,0000ത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ നിന്നുമാത്രം വിറ്റു പോയത്. കേരളത്തില്‍ ഇതുവരെ ആറ് കോടിയോളം നേടിക്കഴിഞ്ഞു. ആഗോള തലത്തില്‍ നാല്പത് കോടിക്ക് മേല്‍ ബിസിനസ് നടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒകടോബര് 19ന് തിയറ്ററില്‍ എത്തും.