ന്യൂസ് ഡെസ്ക് : പുതിയ തലമുറയിലെ സിനിമകളില്‍ മുഴുവൻ വയലൻസിനാണ് പ്രാധാന്യമെന്ന് സംവിധായകൻ കമല്‍. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായകസങ്കല്‍പ്പം മാറിയെന്നും, പുതിയ തലമുറ ഇത്തരം മനോഭാവത്തിലേക്ക് മാറുന്നത് ഗുണം ചെയ്യില്ലെന്നും നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന ചര്‍ച്ചയില്‍ കമല്‍ പറഞ്ഞു.
എല്ലാത്തിനേയും നിഗ്രഹിക്കുക. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് രജിനികാന്തും വിജയ്യും മമ്മൂട്ടിയുമടക്കം അങ്ങനത്തെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. വയലന്‍സിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളര്‍ന്ന് വരുന്നുണ്ട്’, കമല്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘എത്രമാത്രം സമൂഹത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടാണ് ഈ തലമുറ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ഇത്തരം മനോഭാവം സിനിമക്ക് ഗുണകരമല്ല. എഴുപതുകള്‍ തൊട്ട് എല്ലാ കാലത്തും ന്യൂ ജനറേഷന് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ 25 വര്‍ഷങ്ങള്‍ കഴിയുമ്പോഴും സിനിമയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്,’ കമല്‍ കൂട്ടിച്ചേര്‍ത്തു.