കാരൂരിന്റെ പ്രശസ്ത ചെറുകഥ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്ക്കാരം ; ഹെഡ്മാസ്റ്റർ ജൂലായ് 29 ന്

മൂവി ഡെസ്ക്ക് : ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ .

Advertisements

അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്. 1950-കളിലെ അദ്ധ്യാപകജീവിതമാണ് സിനിമ പറയുന്നത്. പുറംലോകം അറിയാതെ ഉള്ളിൽ അഗ്നിയുടെ ചൂടും വേവുമായി നടക്കുന്ന സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരദ്ധ്യാപകന്റെ ജീവിതകാഴ്ച്ചകളിലൂടെ യാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെഡ്മാസ്റ്ററായി തമ്പി ആന്റണിയും ഹെഡ്മാസ്‌റ്ററുടെ മകനായി ബാബു ആന്റണിയും വേഷമിടുന്നു. ഒപ്പം ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാൽ, പ്രേംകുമാർ , ശങ്കർ രാമകൃഷ്ണൻ , ബാലാജി, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ), കാലടി ജയൻ , പൂജപ്പുര രാധാകൃഷ്ണൻ , ശിവൻ സോപാനം, പ്രതാപ്കുമാർ , മഞ്ജുപിള്ള , സേതുലക്ഷ്മി, മിനി, ദർശന ഉണ്ണി എന്നിവർ അഭിനയിക്കുന്നു. ബാനർ – ചാനൽ ഫൈവ് , സംവിധാനം – രാജീവ്നാഥ്, നിർമ്മാണം -ശ്രീലാൽ ദേവരാജ്, തിരക്കഥ, സംഭാഷണം – രാജീവ്നാഥ്, കെ ബി വേണു, ഛായാഗ്രഹണം – പ്രവീൺ പണിക്കർ, എഡിറ്റിംഗ് – ബീനാപോൾ, ഗാനരചന – പ്രഭാവർമ്മ, സംഗീതം – കാവാലം ശ്രീകുമാർ , ആലാപനം – പി ജയചന്ദ്രൻ , നിത്യാ മാമ്മൻ, പശ്ചാത്തലസംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ , കോസ്‌റ്റ്യും – തമ്പി ആര്യനാട്, ചമയം -ബിനു കരുമം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ മണക്കാട്, സ്റ്റിൽസ് – വി വി എസ് ബാബു, പി ആർ ഓ – അജയ് തുണ്ടത്തിൽ ……..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.