മുവി ഡെസ്ക്ക് : മാര്‍ക്ക് ആന്റണിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിശാല്‍ നായകനായി എത്തിയ പുതിയ ചിത്രം പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.കുറച്ചുകാലമായി ഹിറ്റുകള്‍ ഇല്ലാതിരുന്ന വിശാലിന്റെ തിരിച്ചുവരവായി മാറിയിരിക്കുകയാണ് മാര്‍ക്ക് ആന്റണി. വിശാലിന്റെ മാര്‍ക്ക് ആന്റണി 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
മാര്‍ക്ക് ആന്റണി ടൈം ട്രാവല്‍ ചിത്രമായിട്ടാണ് എത്തിയത്. പഴയ കാലത്തേയ്ക്ക് ഫോണ്‍ കോള്‍ വഴി ടൈം ട്രാവല്‍ നടത്തുന്ന രസകരമായ ഒരു കഥയാണ് മാര്‍ക്ക് ആന്റണി പറഞ്ഞത്. നായകനായി വിശാല്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയത്. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതാദ്യമായിട്ടാണ് നടൻ വിശാലിന് 100 കോടി ക്ലബില്‍ ഇടം നേടാനാകുന്നത്. തമിഴകത്ത് എക്കാലവും ബോക്സ് ഓഫീസ് കളക്ഷനുകള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാറുണ്ട്. തമിഴകത്തെ മുൻനിര നായകൻമാരെല്ലാം 100 കോടി ക്ലബില്‍ എത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വിശാലിന് മാര്‍ക്ക് ആന്റണിയുടെ കളക്ഷൻ റെക്കോര്‍ഡ് ഒരു അടയാളപ്പെടുത്തല്‍ കൂടിയാകുന്നു.
സംവിധാനം ആദിക് രവിചന്ദ്രനാണ് നിര്‍വഹിച്ചത്. എസ് ജെ സൂര്യയുടെ പ്രകടനവും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഛായാഗ്രാഹണം അഭിനന്ദൻ രാമാനുജനാണ് നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാറായിരുന്നു സംഗീതം നിര്‍വഹിച്ചത്. ആദിക് ചന്ദ്രന്റെ ആഖ്യാനം ആകര്‍ഷണമാണ്. വമ്ബൻ ഹിറ്റിലേക്ക് മാര്‍ക്ക് ആന്റണി സിനിമ എത്തും എന്നാണ് സൂചനകള്‍. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ചിത്രമായി മാറുന്ന മാര്‍ക്ക് ആന്റണിയില്‍ വിശാലിനും വില്ലൻ എസ് ജെ സൂര്യക്കും പുറമേ യൈ ജി മഹേന്ദ്രൻ, ശെല്വരാഘവൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്സ്ലെ എന്നിവരും വേഷമിടുന്നു.