ചെന്നൈ: കർണ്ണാടക സംഗീതത്തിൽ 50 വർഷത്തോളമായി നിറസാന്നിധ്യമായിരുന്ന
പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി മണി(77) അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.
മൃദംഗ വായനയിൽ കാരൈക്കുടി മണി ബാണി (ശൈലി) എന്നറിയപ്പെടുന്ന സ്വന്തമായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയെടുത്തു. കാരൈക്കുടി രംഗ അയ്യനാഗറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശർമ്മയിൽ നിന്നും സംഗീത പഠനം. കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് മൃംദംഗം വായിച്ചായിരുന്നു അരങ്ങേറ്റം. കോപ്പുടൈ അമ്മന്‍ കോവിലില്‍ പുതുക്കോട്ടൈ കൃഷ്‌ണമൂര്‍ത്തി അയ്യരുടെ വീണക്കച്ചേരിക്ക് പക്കം വായിച്ച് ശാസ്‌ത്രീയ സംഗീത രംഗത്തേക്ക് കടന്നു. അന്ന് എട്ട് വയസ് മാത്രമായിരുന്നു മണിക്ക് പ്രായം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി ആര്‍ ഹരിഹര ശര്‍മ്മ, കെ എം വൈദ്യനാഥന്‍ എന്നിവരുടെ കീഴില്‍ മൃദംഗ പഠനം തുടര്‍ന്നു. പതിനഞ്ചാം വയസു മുതൽ മുതിര്‍ന്ന സംഗീതജ്ഞര്‍ക്കായി മൃദംഗം വായിച്ചു തുടങ്ങി. നിരവധി പാശ്ചാത്യ താളവാദ്യക്കാരുമായും സഹകരിച്ചിട്ടുണ്ട്. രാഷ്ട്രപതി ഡോ രാധാകൃഷ്‌ണന്റെ പക്കല്‍ നിന്നും ദേശിയ പുരസ്‌കാരം നേടുമ്പോള്‍ കാരൈക്കുടിക്ക് മണിക്ക് പ്രായം പതിനെട്ട് വയസ് മാത്രമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1999ല്‍ ലഭിച്ചു.
എം എസ് സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.