“ഇത്തവണ പിറന്നാളിന് വിളിച്ചപ്പോ ദുൽഖർ ഭയങ്കര നെർവസായിരുന്നു; എന്നെ പോലെ ആയാൽ മതിയായിരുന്നു എന്ന് പറയാറുണ്ട്”: മൃണാൾ

മലയാളത്തിനൊപ്പം തന്നെ ടോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ദുൽഖർ സൽമാൻ. നടന്റെ സീതാ രാമം എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അന്ന് ആ സിനിമയുടെ റിലീസ് സമയത്ത് ദുൽഖറിന് ഉണ്ടായിരുന്ന അതേ ആശങ്ക ഇപ്പോൾ കാന്ത സിനിമയുടെ റീലീസ് അടുക്കുമ്പോഴും ഉണ്ടെന്ന് പറയുകയാണ് നടി മൃണാൾ താക്കൂർ. സിനിമകൾ ചെയ്ത് കഴിഞ്ഞാൽ അധികം ടെൻഷൻ അടിയ്ക്കാതെ തന്നെ പോലെ ചില്ലായി നടക്കണമെന്ന് ആഗ്രഹം ഉണ്ടെന്ന് ദുൽഖർ പറഞ്ഞതായും മൃണാൾ പറഞ്ഞു. ഇൻസ്റ്റന്റ് ബോളിവുഡ് പോഡ്‌കാസ്റ്റിലായിരുന്നു നടിയുടെ പ്രതികരണം.

Advertisements

‘സീതാ രാമം സിനിമയുടെ സമയത്ത് ദുൽഖർ വല്ലാതെ നെർവസായിരുന്നു. ആ സിനിമ നന്നായി വരുമെന്നും നമ്മൾ രണ്ട് പേരും നല്ല രീതിയിൽ പെർഫോം ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ദുൽഖറിനെ ഞാൻ അന്ന് ഓക്കെയാക്കി. പിന്നീട് ഈ തവണ അദ്ദേഹത്തിന്റെ പിറന്നാൾ ആശംസിക്കാൻ വിളിച്ചിരുന്നു. അപ്പോൾ അയാൾ വീണ്ടും നെർവസായി ഇരിക്കുകയിരുന്നു. ഇത്തവണ എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ കാന്ത സിനിമയാണെന്നായിരുന്നു മറുപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ പടത്തിന്റെ ടീസർ ഞാൻ കണ്ടിരുന്നു. ദുൽഖർ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ‘എന്തൊരു പെർഫോമൻസാണ് തന്റേത്. നന്നായി വരു’മെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നെപ്പോലെയായാൽ മതിയായിരുന്നു എന്നാണ് ദുൽഖർ എന്നോട് പറഞ്ഞത്. അധികം കാര്യങ്ങളെക്കുറിച്ച് ടെൻഷനാകാതെ ചിൽ ആയി നടക്കാൻ ആഗ്രഹമുണ്ടെന്ന് ദുൽഖർ പറഞ്ഞു,’ മൃണാൾ പറയുന്നു. തനിക്ക് എല്ലാ കാര്യത്തിലും ഉത്തരവാദിത്തബോധമുണ്ടെങ്കിലും അധികം ടെൻഷൻ അടിക്കാൻ താല്പര്യം ഇല്ലെന്നും മൃണാൾ കൂട്ടിച്ചേർത്തു.

അതേസമയം, തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്.

സെപ്റ്റംബർ 12 ന് സിനിമ ആഗോളതലത്തിൽ തിയേറ്ററിൽ എത്തും. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്.

ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. 

ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവർക്കൊപ്പം റാണ ദഗ്ഗുബതിയും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’ എന്ന പ്രത്യേകതയുമുണ്ട്.

Hot Topics

Related Articles