ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത മത്സരത്തിൽ ഇന്ത്യൻ മുൻ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ ധോണിയ്ക്കു പകരക്കാരനായി സഞ്ജു സാംസൺ എത്തിയേക്കുമോ…? ചർച്ചകൾ സജീവമാക്കി സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തം. ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന ആഘോരയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ടായിരിക്കുന്നത്. ധോണിയ്ക്കു പകരക്കാരനായി ചെന്നൈ സഞ്ജുവിനെ തിരഞ്ഞെടുക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
2022 സീസണിൽ സഞ്ജുവിന്റെ സംഘം ഫൈനലിൽ ഗുജറാത്തിനോട് തോൽക്കുകയായിരുന്നു. എന്നാൽ, ഇക്കുറി അഞ്ചാം സ്ഥാനത്ത് ടീം എത്തുകമാത്രമാണ് ചെയ്തത്. എന്നാൽ, സഞ്ജുവിനെ ഇനിയും തേച്ചുമിനുക്കിയെടുത്താൽ മികച്ച ക്യാപ്റ്റനാക്കി മാറ്റാം എന്നതാണ് ധോണിയ്ക്കു ശേഷം ചെന്നൈ സംഘം സഞ്ജുവിനെ ക്യാപ്റ്റനാക്കി ക്യാമ്പിലെത്തിക്കാൻ ശ്രമം നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. നേരത്തെ മുൻ ചൈന്നൈ താരവും നിലവിലെ രാജസ്ഥാൻ താരവുമായ ആർ.അശ്വിനുമായി ബന്ധപ്പെട്ടാണ് ഇതു സംബന്ധിച്ചുള്ള പ്രചാരണം നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2013 ൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായതോടെയാണ് സഞ്ജു ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. 2016 , 2017 സീസണുകളിൽ സഞ്ജു രാജസ്ഥാന് പകരം ഡൽഹിയിലേയ്ക്കു പോകുകയായിരുന്നു. ഇതിന് ശേഷം കളത്തിൽ തിരികെ എത്തിയ സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനായി ഫൈനലിൽ ടീമിനെ കളിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചെന്നൈ സഞ്ജുവിനെ തൂക്കിയെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ.
അടുത്ത വർഷം ധോണിയ്ക്കൊപ്പം സഞ്ജുവിനെ ടീമിൽ നിലനിർത്തിയ ശേഷം, ധോണി വിരമിക്കുമ്പോൾ സഞ്ജുവിനെ ക്യാപ്റ്റനാക്കാൻ ഇപ്പോൾ ചെന്നൈ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ഒരു വർഷം ധോണിയ്ക്കൊപ്പം സഞ്ജുവിനെ നിലനിർത്തി ക്യാപ്റ്റൻസി തേച്ചു മിനുക്കി എടുക്കാൻ വേണ്ടിയുള്ള പരിശീലനം ധോണിയിൽ നിന്നും നൽകുക കൂടി ചെയ്യുകയാണ് ചൈന്നൈ ലക്ഷ്യമിടുന്നതെന്നാണ് ലഭിക്കുന്ന സൂചന.