ലണ്ടൻ: കരാർ പുതുക്കാത്ത മാനേജ്മെന്റ് നടപടിയില്‍ പരസ്യ വിമർശനവുമായി ലിവർപൂള്‍ താരം മുഹമ്മദ് സലാഹ്. ടീമിലുണ്ടായിട്ടും താൻ ടീമിലില്ലാത്തെ പോലെയാണെന്ന് താരം തുറന്നടിച്ചു.ഈ സീസണ് അവസാനത്തോടെ കരാർ അവസാനിക്കുന്ന ഈജിപ്ഷ്യൻ ഫോർവേഡുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്ക് ഇതുവരെ മാനേജ്മെന്റ് തയാറായില്ല. ഇതോടെയാണ് വാർത്താസമ്മേളനത്തില്‍ പരസ്യമായി താരം പ്രതികരണം നടത്തിയത്.സമീപകാലത്തായി ചെമ്ബടക്കായി മിന്നും പ്രകടനം നടത്തുന്ന സലാഹിനെ പുറത്ത് നിർത്തിയുള്ള മാനേജ്മെന്റ് നടപടിയില്‍ ആരാധകരും പ്രതിഷേധത്തിലാണ്.
ഈ സീസണില്‍ ഇതുവരെ 10 ഗോള്‍ നേടിയ 32 കാരൻ ആറ് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഗോള്‍നേട്ടത്തില്‍ പ്രീമിയർലീഗില്‍ എർലിങ് ഹാളണ്ടിന് താഴെ രണ്ടാമതാണ്. ഇന്നലെ സതാംപ്ടണെതിരായ മത്സരത്തില്‍ ഇരട്ടഗോളുമായി താരം തിളങ്ങിയിരുന്നു. കരാർ പുതുക്കാത്തതില്‍ നിരാശയുണ്ടോയെന്ന ചോദ്യത്തിന് അതേയെന്നായിരുന്നു താരത്തിന്റെ മറുപടി. ”ഞാൻ ഉടനെ വിരമിക്കാൻ തീരുമാനിച്ചിട്ടില്ല. ഫുട്ബോളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. പ്രീമിയർലീഗും ചാമ്ബ്യൻസ് ലീഗും നേടുകയാണ് ലക്ഷ്യം. എന്നാല്‍ ഞാനിപ്പോള്‍ നിരാശനാണ്”- താരം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017ലാണ് എഎസ് റോമയില്‍ നിന്ന് സലാഹ് ലിവർപൂളിലെത്തുന്നത്. തുടർന്ന് ഓരോ സീസണിലും ഗോളടിച്ച് കൂട്ടിയ താരം ക്ലബിന്റെ എക്കാലത്തേയും ഗോള്‍വേട്ടക്കാരുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. സലാഹിന് പുറമെ ലിവർപൂള്‍ ക്യാപ്റ്റൻ വിർജില്‍ വാൻഡെക്, ട്രെന്റ് അലക്സാണ്ടർ അർണോള്‍ഡ് എന്നിവരുടെ കരാറും ഈ സീസണോടെ അവസാനിക്കും