എസ്.എഫ്.ഐക്കെതിരെ നടക്കുന്നത് പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ് : മുഹമ്മദ് റിയാസ്

കോഴിക്കോട് : പൂക്കോട് വെറ്ററിനറി സർവകലാശാല സംഭവത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് എസ്.എഫ്.ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ഉണ്ടായ സംഭവം അപലപനീയമാണ്. എല്ലാവരുടെയും മനസിനു വലിയ പ്രയാസമുണ്ടാക്കുന്നു. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കുറ്റക്കാർക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കുമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ദൗർഭാഗ്യകരമായ സംഭവം എസ്.എഫ്.ഐക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ രണ്ടു ലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisements

പെട്ടെന്നുള്ള ലക്ഷ്യം ഇപ്പോള്‍ ആസന്നമായിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുക എന്നതാണ്. എന്നാല്‍ അതൊന്നും നടക്കില്ല. കേരളത്തിന്റെ ക്യാമ്ബസുകളിലേക്ക് മത-വർഗീയ ശക്തികള്‍ക്ക് കടന്നു വരാൻ സാധിക്കുന്നില്ല. ഇതിനു തടസം എസ്.എഫ്.ഐ. ആണ്. അതു കൊണ്ട് എസ്.എഫ്.ഐയെ തകർക്കണം എന്നതാണ് ദീർഘകാലത്തേക്കുള്ള ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എസ്.എഫ്.ഐയില്‍ പ്രവർത്തിക്കുന്ന ആളെ കണ്ടാല്‍ ആട്ടിയോടിക്കണം എന്ന നിലയിലുള്ള അസംബന്ധ പ്രചാരണങ്ങള്‍ അല്ലേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തുന്നത്. ഇതൊക്കെ ശരിയാണോ?, മുഹമ്മദ് റിയാസ് ആരാഞ്ഞു. പക്ഷേ അതിനെയൊക്കെ മറിക്കടന്ന് എസ്.എഫ്.ഐ. കാമ്പസുകളില്‍ വിജയിച്ചു വരുന്നത് അവർ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയം സത്യമായതു കൊണ്ടാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.