തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി കൊണ്ടാണ് തീരുമാനം. എറണാകുളം ബൈപാസ് ( NH 544), കൊല്ലം – ചെങ്കോട്ട ( NH 744) എന്നീ ദേശീയ പാതകളുടെ നിർമാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. രണ്ടു പാതകള്‍ക്കുമായി 741.35 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് നഷ്ടമാകും. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. നേരത്തെ ദേശീയപാത – 66 ൻ്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നല്‍കിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.