തിരിച്ചുവരവിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്: എന്ന് തിരിച്ചുവരാൻ ആകുമെന്ന് പറയാനാവില്ല; മുഹമ്മദ് ഷമി

ബംഗളൂരു: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് പേസര്‍ മുഹമ്മദ് ഷമി. ഏകദിന ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമിക്ക് പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ഐപിഎല്ലും ടി20 ലോകകപ്പും നഷ്ടമായിരുന്നു. വിശ്രമം അവസാനിപ്പിച്ച്‌ ഷമി പരിശീലനം ആരംഭിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഷമി ഇടം നേടുമെന്നാണ് അറിയുന്നത്.

Advertisements

ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യ പുറപ്പെടുന്നതിന് മുമ്പ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഷമി വേഗം തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാലിപ്പോള്‍ തിരിച്ചുവരവിനെ കുറിച്ച്‌ സംസാരിക്കുകയാണ് ഷമി. എപ്പോള്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് അറിയില്ലെന്നാണ് ഷമി പറയുന്നത്. ”തിരിച്ചുവരവിനായി ഞാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോള്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണുന്നതിന് മുമ്പ് ബംഗാളിന് വേണ്ടി കളിക്കാന്‍ ഞാന്‍ വരും. രണ്ടോ മൂന്നോ മത്സരങ്ങള്‍ അവര്‍ക്ക് വേണ്ടി കളിക്കണം.” ഷമി പറഞ്ഞു.

Hot Topics

Related Articles