മുഹമ്മദ് റിയാസിനെ അഭിനന്ദിക്കാന്‍ ലഡു വിതരണം നടത്തി ബിജെപി പ്രവര്‍ത്തകര്‍

ഇടുക്കി :പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അഭിനന്ദിക്കാന്‍ ലഡു വിതരണം നടത്തി ബിജെപി പ്രവര്‍ത്തകര്‍.ഇടുക്കി മൂലമറ്റത്ത് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് പുതുക്കിപണിയുന്നതിന് മന്ത്രിയുടെ ഓഫീസ് നടത്തിയ അടിയന്തര ഇടപെടലിന് പിന്നാലെയാണ് മന്ത്രിയെ അഭിനന്ദിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തിയത്.റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇവിടെ 2 തവണ സമരം നടത്തിയിരുന്നു. ഇതോടൊപ്പം തകര്‍ന്നു കിടക്കുന്ന റോഡിന്റെ ഫോട്ടോയും പത്രവാര്‍ത്തകളും സഹിതം മന്ത്രിക്ക് നിവേദനവും ബിജെപി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എടുക്കുമെന്ന് മന്ത്രിയുടെ മറുപടിയും ലഭിച്ചു. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന അശോക കവല മുതല്‍ മൂലമറ്റം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികളാണ് ആരംഭിച്ചത്.റോഡിന്‍റെ ശോചനീയാവസ്ഥമൂലം ഗതാഗതം ദുര്‍ഘടമായ മൂലമറ്റം ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തും സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ സമീപവും ടൈല്‍ വിരിക്കുന്നതിനും ബാക്കി ഭാഗത്തെ കുഴിയടയ്ക്കുന്നതിനുമാണ് നടപടിയായത്. കുഴിയടയ്ക്കുന്ന ജോലി മഴ മാറിയ ശേഷം മാത്രമേയുണ്ടാവുകയുള്ളു എന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ റോഡ് നേരത്തെ തന്നെ കരാര്‍ നല്‍കിയിരുന്നതായും ഈ ജോലികളാണ് നടക്കുന്നതെന്നും പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.