ലൈംഗിക പീഡനക്കേസില്‍ നടന് മുകേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച കോടതി ഈ മാസം 3 വരെ മുകേഷിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. താന്‍ നിരപരാധിയാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തതായും മുകേഷ് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിക്കാരി ബ്ലാക്ക്മെയില്‍ ചെയ്തതിന്റെ തെളിവുള്‍പ്പടെ മുകേഷ് തന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ഈ തെളിവുകളെല്ലം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പീഡനക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ്സ് നേതാവ് വി എസ് ചന്ദ്രശേഖരന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചന്ദ്രശേഖരന്റെയും അറസ്റ്റ്, കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. അതേ സമയം മുകേഷിന്റെയും ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് ഇന്ന് കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചേക്കും.