പെരുവ: കനാൽ തുറന്നു വിട്ടതിനെ തുടർന്ന് നടീൽ കഴിഞ്ഞ പത്തേക്കറോളം പാടം വെള്ളത്തിൽ മുങ്ങി. മുളക്കുളം സൗത്ത് പാടശേഖരത്തിലാണ് കഴിഞ്ഞദിവസം കനാൽ തുറന്നുവിട്ടത് മൂലം വെള്ളം കയറിയത്. എംവിഐപിയുടെ ഇലഞ്ഞിയിൽ നിന്നുള്ള കനാലിലൂടെ ഒഴുകിയെത്തിയ വെള്ളമാണ് പാടത്ത് നിറഞ്ഞത്. അധികമായി ഒഴുകിയെത്തിയ വെള്ളം തോട്ടിലൂടെ ഒഴുകിപ്പോകുവാൻ കഴിയാത്തതുമൂലം പാടത്തേക്ക് ഇരച്ച് കയറുകയാണ് ഉണ്ടായത്.
നടീൽ കഴിഞ്ഞ് ഒരാഴ്ച മാത്രം പ്രായമായ നെൽ ചെടികൾ ആയിരുന്നു ഇത്. വെള്ളം തോട്ടിലൂടെ ഒഴുകാത്തതുമൂലം പാടത്തെ വെള്ളം എന്ന് പറ്റുമെന്ന് അറിയാൻ കഴിയാതെ വിഷമിക്കുകയാണ് കർഷകർ. പാടത്തെ വെള്ളം പറ്റാത്തതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം അടിച്ചു പറ്റിച്ചാണ് ഇവിടെ കൃഷി ഇറക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കല്ലടിക്കിൽ ബൈജു, വട്ടംകണ്ടത്തിൽ പൗലോസ്, മാമ്മച്ചൻ, കുഞ്ഞപ്പൻ തുടങ്ങിയ കർഷകരുടെ നെല്ലാണ് വെള്ളത്തിൽ മുങ്ങിയത്. മുളക്കുളം ഇടയാറ്റ് പാടത്തേക്ക് കനാൽ തുറന്നു വിടുന്ന അധിക ജലം ഒഴുക്കരുത് എന്ന് കാട്ടി നേരത്തെ തന്നെ അധികൃതർക്ക് പരാതി നൽകിയിരുന്നു ഇതോടെ അങ്ങോട്ടേക്ക് ഒഴുക്കിയ വെള്ളത്തിൻ്റെ നിയന്ത്രണം ഏർപ്പെടുക്കുകയായിരുന്നു.