ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും.
മേൽനോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. ഇതനുസരിച്ച് ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും ,ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്.
138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു
വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.
ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.
പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭയം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി നിലപാട് എടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുല്ലപ്പെരിയാർ വിഷയത്തിലെ തന്റെ ആശങ്ക സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.