കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഉന്നതാധികാര ഉപസമിതി ഇന്നലെ അണക്കെട്ടിൽ സന്ദർശനം നടത്തി. സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തന ക്ഷമതയും ഗാലറിയിൽ സീ പ്പേജ് വാട്ടറിന്റെ തോതും സംഘം പരിശോധിച്ചു. രണ്ട് , നാല്, എട്ട് ഷട്ടറുകൾ ഉയർത്തി പ്രവർത്തന ക്ഷമ മാ ണോയെന്ന് വിലയിരുത്തി. ഗാലറിയിൽ നിന്നുമുള്ള സീ പ്പേജ് വാട്ടറിന്റെ തോത് മിനിട്ടിൽ 115. 85 ലിറ്റർ ആണെന്ന് കണ്ടത്തി.. റിപ്പോർട്ട് ഈയാഴച ഉന്നതാധികാര സമിതിക്ക് കൈമാറും. സെൻട്രൽ വാട്ടർ കമ്മിഷൻ ചീഫ് എഞ്ചിനിയർ ശരവണകുമാർ , കേരളത്തിന്റെ പ്രതിനിധികളായ ഹരികുമാർ , പ്രസിദ്, തമിഴ് നാട് പ്രതിനിധികളായ സാം ഇർവിൻ, കുമാർ ജി. എന്നിവർ ഉൾപ്പെട്ട ഉപ സമിതിയാണ് അണക്കെട്ടിൽ സന്ദർശനം നടത്തിയത്.