ഇടുക്കി: രാത്രിയില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കരുതെന്ന കേരളത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് തമിഴ്നാട്. ഇന്നലെ രാത്രിയോടെ മുല്ലപ്പെരിയാര്‍ സ്പില്‍വേയുടെ നാല് ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. ആദ്യം രണ്ട് ഷട്ടറുകള്‍ തുറന്ന തമിഴ്നാട് പിന്നീട് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ് നടപടിയെന്നാണ് വിശദീകരണം.
ഈ പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാത്രി ഒമ്പത് മണിയോടുകൂടിയായിരുന്നു ആദ്യ രണ്ട് ഷട്ടറുകള്‍ തുറന്നത്. പിന്നീട് പത്ത് മണിയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്ന് വിട്ടു. രാത്രിയില്‍ അണക്കെട്ട് തുറന്ന് വിടരുതെന്ന് കേരളത്തിന്റെ നിരന്തര ആവശ്യം മുഖവിലക്ക് എടുക്കാതെയാണ് തമിഴ്നാടിന്റെ നടപടി.