മുംബൈ വിമാനത്താവളത്തില്‍ തിക്കുംതിരക്കും; എയര്‍ ഇന്ത്യയില്‍ ലോഡര്‍മാരുടെ ഒഴിവിലേക്ക് അഭിമുഖത്തിനായി എത്തിയത് 25000 പേര്‍

മുംബൈ : എയർ ഇന്ത്യയുടെ ജോലി അഭിമുഖത്തിനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയത് 25000ത്തിലധം ഉദ്യോഗാർഥികള്‍. എയർപോർട്ട് ലോഡർമാർക്കായുള്ള എയർ ഇന്ത്യ റിക്രൂട്ട്‌മെൻ്റിലേക്കാണ് ആയിരങ്ങള്‍ എത്തിയത്. 2,216 ഒഴിവുകളിലേക്ക് 25,000-ലധികം അപേക്ഷകർ എത്തിയതായി എയർ ഇന്ത്യ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എയർ ഇന്ത്യ ജീവനക്കാർ പാടുപെട്ടു. ഫോം കൗണ്ടറുകളില്‍ എത്താൻ അപേക്ഷകർ തിക്കിത്തിരക്കി ആശങ്ക സൃഷ്ടിച്ചു. അപേക്ഷകർക്ക് ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായും പലർക്കും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.

Advertisements

വിമാനത്തില്‍ ലഗേജുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ് ലോഡറുകളുടെ ജോലി. ലഗേജ് ബെല്‍റ്റുകള്‍, റാംപ് ട്രാക്ടറുകള്‍ എന്നിവയുടെ പ്രവർത്തനവും ഇവരുടെ മേല്‍നോട്ടത്തിലായിരിക്കും. ഓരോ വിമാനത്തിനും ലഗേജ്, ചരക്ക്, ഭക്ഷണം എന്നിവ കൈകാര്യം ചെയ്യാൻ കുറഞ്ഞത് അഞ്ച് ലോഡറുകള്‍ ആവശ്യമാണ്. ശരാശരി ശമ്ബളം പ്രതിമാസം 20,000 രൂപ മുതല്‍ 25,000 വരെയായിരിക്കും. ഓവർടൈം അലവൻസടക്കം ഏകദേശം 30000 രൂപവരെ ലഭിക്കും. അടിസ്ഥാന വിദ്യാഭ്യാസമാണ് യോഗ്യത. ശാരീരിക ക്ഷമതയും തെളിയിക്കണം. അഭിമുഖത്തിവായി 400 കിലോമീറ്ററിലധികം യാത്ര ചെയ്ത് എത്തിയവരുമുണ്ട്. ബിരുദ, ബിരുദാനന്തര യോഗ്യതയുള്ളവരും എത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.