മുംബൈ സിറ്റിയുടെ ഗോള്‍ കീപ്പർ മുഹമ്മദ് നവാസ് ഇനി ചെന്നൈയ്ക്ക് വേണ്ടി ഗ്ലൗ അണിയും 

ന്യൂസ് ഡെസ്ക് : മുംബൈ സിറ്റിയുടെ ഗോള്‍ കീപ്പർ മുഹമ്മദ് നവാസ് ഇനി ചെന്നൈയിനില്‍. താരം ചെന്നൈയിനില്‍ കരാർ ഒപ്പുവെച്ചതാഹി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.. അവസാന മൂന്ന് സീസണായി നവാസ് മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ട്. എന്നാല്‍ അവിടെ അവസരങ്ങള്‍ കുറഞ്ഞതോടെ പുതിയ തട്ടകം തിരയുകയായിരുന്നു. 24കാരനായ താരം ഈ കഴിഞ്ഞ സീസണില്‍ ആകെ 5 ലീഗ് മത്സരങ്ങള്‍ മാത്രമെ മുംബൈ സിറ്റിക്ക് ആയി കളിച്ചിട്ടുള്ളൂ. മുമ്ബ് എഫ് സി ഗോവയില്‍ ഒന്നാം നമ്ബർ ആയിരുന്നു നവാസ്. ആകെ 65 മത്സരങ്ങള്‍ ഐ എസ് എല്ലില്‍ കളിച്ചിട്ടുണ്ട്. ഗോവയ്ക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എല്‍ ലീഗ് ഷീല്‍ഡ് കിരീടവും നേടിയിട്ടുണ്ട്. മുംബൈ സിറ്റിക്ക് ഒപ്പം ഇപ്പോള്‍ ലീഗ് കിരീടവും നേടി.

Advertisements

Hot Topics

Related Articles