സ്പോട്സ് ഡെസ്ക്
മുംബൈ : മുംബൈയ്ക്ക് തുടർക്കഥയായി വീണ്ടും തോൽവി. സെഞ്ച്വറിയുമായുള്ള രാഹുലിന്റെ അഴിഞ്ഞാട്ടത്തിന് മുന്നിൽ രോഹിത്തും സംഘവും വീണു. അവസാനം വരെ പൊരുതിയ പൊള്ളാർഡ് അവസാന ഓവറിൽ വീണതോടെയാണ് മുംബൈ ആറാം തോൽവി ഏറ്റുവാങ്ങിയത്.
സ്കോർ
ലഖ്നൗ – 199/4
മുംബൈ – 181/9
ഈ സീസണിൽ ഇതോടെ മുംബൈയുടെ ആറാം തോൽവിയാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ കെ.എൽ രാഹുലിനെ ഒറ്റയാൾ പോരാട്ടത്തിന് പുറത്താണ് ഇരുനൂറിനടുത്ത് സ്കോർ നേടിയത്. 60 പന്തിൽ അഞ്ച് സിക്സും 9 ഫോറും സഹിതമാണ് രാഹുൽ 103 എന്ന സീസണിലെ ആദ്യ സെഞ്ച്വറി പടുത്തുയർത്തിയത്. ഡിക്കോക്ക് 24 ഉം , മനീഷ് പാണ്ഡേ 38 ഉം റൺ നേടി മികച്ച പ്രകടനം നടത്തി. മുംബൈ ബൗളർമാരിൽ ബുംറ ഒഴികെ ബാക്കി എല്ലാവർക്കും സാമാന്യം നല്ല രീതിയിൽ അടി കിട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തകർച്ചയോടെ ആയിരുന്നു തുടക്കം. 16 രോഹിത് ശർമ്മയെ നഷ്ടമായതോടെ ടീം പിന്നിലേക്ക് പതുങ്ങി. ഇടയ്ക്ക് തലയുയർത്തി നോക്കിയപ്പോഴെല്ലാം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. ഒടുവിൽ അവസാന ഓവറുകളിൽ പൊള്ളാർഡും ഉനദ്ക്കട്ടും നടത്തിയ വെടിക്കെട്ട് അടിയാണ് അല്പമെങ്കിലും പ്രതീക്ഷ പകർന്നു നൽകിയത്. എന്നാൽ അവസാന ഓവറിൽ രണ്ട് റൺ ഔട്ട് സഹിതം മൂന്ന് വിക്കറ്റുകൾ വീണതോടെ മുംബൈ അവസാനം തോൽവി സമ്മതിച്ചു. ടൂർണമെന്റിലെ ആറാമത്തെ തോൽവിയാണ് മുംബൈയുടേത്. ഇതോടെ പോയിൻറ് പട്ടികയിലും മുംബൈ ഏറ്റവും അവസാനമായി. ഒരു മത്സരവും ജയിക്കാത്ത ഏക ടീമാണ് മുംബൈ ടൂർണമെന്റിൽ അവശേഷിക്കുന്നത്.