ഹൈദരാബാദ്: എസ്ആർഎച്ചിനും വിജയത്തിനും മധ്യേ ദൈവപുത്രൻ അവതരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ വിക്കറ്റായി ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ രോഹിത് ശർമ്മയുടെ കയ്യിലെത്തിച്ച് ദൈവപുത്രൻ അർജുൻ ടെൻഡുൽക്കർ മുംബൈയ്ക്ക് വിജയം സമ്മാനിച്ചു. മുംബൈയ്ക്ക് 14 റൺ വിജയം.
സ്കോർ
മുംബൈ – 192-5
ഹൈദരാബാദ് – 178
ടോസ് നഷ്ടമായി ബാറ്റിംങ് ആരംഭിച്ച മുംബൈയ്ക്കായി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. 18 പന്തിൽ 28 റണ്ണെടുത്ത രോഹി്ത് ശർമ്മ സ്കോർ 41 ൽ എത്തിച്ച ശേഷമാണ് മടങ്ങിയത്. സഹ ഓപ്പണർ ഇഷാൻ കിഷൻ ഏകദിന ശൈലിയിൽ ബാറ്റ് വീശി 31 പന്തിൽ 38 റണ്ണുമായി ജാൻസണിന്റെ പന്തിൽ മാക്രത്തിന് ക്യാച്ച് നൽകി മടങ്ങി. ഒരു വശത്ത് ക്രീസിൽ ഉറച്ചു നിന്ന കാമറൂൺ ഗ്രീൻ ടീമിന് അപ്പോഴും പ്രതീക്ഷ നൽകിയിരുന്നു. ഒരു മത്സരത്തിലെ പ്രതീക്ഷയ്ക്ക് ശേഷം സൂര്യ വീണ്ടും (മൂന്ന് പന്തിൽ ഏഴ്) നിരാശപ്പെടുത്തിയപ്പോൾ , പഴയ ക്ലച്ചിലേയ്ക്ക് തികല് വർമ്മ തിരികെയെത്തി. 17 പന്തിൽ നാലു സിക്സും രണ്ടു ഫോറും പറത്തിയ തിലക് വർമ്മ 37 റണ്ണെടുത്താണ് ടീമിന് വേണ്ട സംഭാവന നൽകിയത്. തിലകിനെ ഭുവനേശ്വർകുമാർ പുറത്താക്കിയ ശേഷം എത്തിയ ടിം ഡേവിഡ് 11 പന്തിൽ 16 റണ്ണെടുത്ത് അവസാന പന്തിൽ റണ്ണൗട്ടായി. ഇതിനിടെ പടകൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത് കാമറൂൺ ഗ്രീനായിരുന്നു. 40 പന്തിൽ രണ്ടു സിക്സും ആറു ഫോറും അടിച്ച ഗ്രീൻ 64 റണ്ണാണ് പുറത്താകാതെ നിന്നടിച്ചെടുത്തത്. ഹൈദരാബാദിന് വേണ്ടി ജാനിസൺ രണ്ടും, നടരാജനും ഭുവനേശ്വർകുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ 11 ൽ നിൽക്കെ ഒൻപത് റണ്ണെടുത്ത ഹാരി ബ്രൂക്ക് മടങ്ങി. ഒരു വശത്ത് ഉറച്ച് നിന്നു കളിച്ച മായങ്ക് അഗർവാളിലായിരുന്നു പ്രതീക്ഷകളെത്രയും. എന്നാൽ, സ്കോർ 25 ൽ എത്തിയപ്പോൾ ഏഴു റണ്ണുമായി ത്രിപാതി മടങ്ങി. പിന്നാലെ മാക്രവും (22) അഗർവാളും ചേർന്ന് ഇന്നിംങ്സ് കെട്ടിപ്പെടുത്തു. എന്നാൽ, ഗ്രീനിന്റെ പന്തിൽ മാക്രം പുറത്തായതോടെ എത്തിയ അഭിഷേക് ശർമ്മ (1) അതിവേഗം മടങ്ങി. ഇതിനിടെ എത്തിയ ക്ലാസൻ ക്ലാസിക്ക് ഷോട്ടുകളിലൂടെ 16 പന്തിൽ 36 റണ്ണുമായി വെടിക്കെട്ടടി കാഴ്ച വച്ച് മടങ്ങി.
ക്ലാസൻ ക്രീസിൽ നിൽക്കുമ്പോൾ ഏതു നിമിഷവും കളി മാറി മറിയാമെന്ന ആവേശമാണ് ഹൈദരാബാദ് ആരാധകർക്കുണ്ടായത്. എന്നാൽ, ക്ലാസൻ പുറത്തായതിന് പിന്നാലെ മായങ്ക് അഗർവാൾ (48) പുറത്തായത് ടീമിന് തിരിച്ചടിയായി. ഇതിന് ശേഷം ആഞ്ഞടിച്ച മാർക്കോ ജോൻസണും (13), തൊട്ടു പിന്നാലെ റണ്ണൗട്ടിലൂടെ വാഷിംങ്ടൺ സുന്ദറും (10) പുറത്തായത് ടീമിന് തിരിച്ചടിയായി.
അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 20 റണ്ണായിരുന്നു. പന്തെറിഞ്ഞത് സാക്ഷാൽ അർജുൻ ടെൻഡുൽക്കറും. രണ്ടാം പന്തിൽ രണ്ടാം റണ്ണിനോടി റണ്ണൗട്ടിൽ അബ്ദുൾ സമദ് (9) പുറത്തായത് സകല പ്രതീക്ഷകളും തകർത്തു. മികച്ച രീതിയിൽ പന്തെറിഞ്ഞ് അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിലെ ആദ്യ വിക്കറ്റായി ഭുവനേശ്വർ കുമാറിനെ പുറത്തായക്കിയതോടെ മുംബൈയ്ക്ക് 14 റണ്ണിന്റെ ഉജ്വല വിജയം.