മുംബൈ: മുംബൈയില്‍ ജിമ്മിലെ ഫിറ്റ്നസ് പരിശീലനത്തിനിടെ യുവാവിന് നേരെ ജിം ട്രെയിനറുടെ ആക്രമണം. വ്യായാമം ചെയ്യുന്ന മരദണ്ഡ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു. ആക്രമണത്തിന് ഇരയായ ഇരുപതുകാരൻ യോഗേഷ് ഷിൻഡെയുടെ തലയോട്ടിയില്‍ പൊട്ടലുണ്ട്. ജിം ട്രെയിനർ ധരവി നകേലിനെ അറസ്റ്റുചെയ്തു. മുളുണ്ടിലെ ജിമ്മില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. നേരത്തെ ഇവർ തമ്മില്‍ ജിമ്മില്‍വെച്ച് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് സൂചന. മരദണ്ഡ് കൊണ്ടുള്ള ഫിറ്റ്നസ് ഉപകരണം എടുത്തുയര്‍ത്തി യുവാവിന് ട്രെയിനര്‍ അടിച്ചതോടെ ജിമ്മിലുണ്ടായിരുന്ന പരിശീലനത്തിനെത്തിയവരും മറ്റു ട്രെയിനര്‍മാരും ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു.
Advertisements