മലയാളിയ്ക്ക് അംബാനിയുടെ പുരസ്കാരം : വിഗ്നേഷിന് മുംബൈയുടെ പുരസ്കാരം സമ്മാനിച്ച്‌ നിത അംബാനി

മുംബൈ : മുംബൈ ഇന്ത്യൻസ് കുപ്പായത്തില്‍ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരത്തിന് പുരസ്കാരം സമ്മാനിച്ച്‌ ഉടമ നിത അമ്പാനി. മത്സരത്തിലെ മികച്ച ബൗളരുടെ ബാഡ്ജാണ് വിഗ്നേഷ് പുത്തൂരിന് നല്‍കിയത്. ഇതിന്റെ വീഡിയോ മുംബൈ ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ചിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് പ്രോത്സാഹനമെന്ന നിലയ്‌ക്കാണ് മാനേജ്മെന്റ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

Advertisements

ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ നാലോവർ പന്തെറിഞ്ഞ താരം 32 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. സിഎസ്കെ നായകൻ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ഇത് ചെന്നൈയെ സമ്മർദത്തിലാക്കാനും മുംബൈയെ സഹായിച്ചു. എറിയാനെത്തിയ ആദ്യ ഓവറില്‍ തന്നെ വിഗ്നേഷിന് വിക്കറ്റ് നേടാനായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലപ്പുറത്ത് നിന്നുള്ള ചൈനമാൻ ബൗളറാണ് വിഗ്നേഷ് പുത്തൂർ. മുംബൈ സ്കൗട്ടുകളാണ് യുവതാരത്തെ കണ്ടെത്തിയത്. തനിക്ക് നല്‍കിയ അവസരത്തിനും പിന്തുണയ്‌ക്കും താരം ടീം ഉടമയോടും ക്യാപ്റ്റനോടും നന്ദി പറഞ്ഞു.

Hot Topics

Related Articles