വാംഖഡേ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹിറ്റ്മാന്റെ സൂപ്പർ ഹിറ്റ് ഷോട്ടിനൊടുവിൽ ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് ഉജ്വല വിജയം. രോഹിത് ശർമ്മ നേടിയ തകർപ്പൻ അരസെഞ്ച്വറിയാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. സ്‌കോർ: ചെന്നൈ: 176/5. മുംബൈ: 177/1
ടോസ് നേടിയ മുംബൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ട്വന്റി 20 യിൽ ടെസ്റ്റ് കളിച്ച രചിൻ രവീന്ദ്ര (ഒൻപത് പന്തിൽ അഞ്ച്) സ്‌കോർ 16 ൽ നിൽക്കെ വീണു. അശ്വിനി കുമാറിനായിരുന്നു വിക്കറ്റ്. പിന്നാലെ പുതുതായി കളത്തിൽ എത്തിയ ആയുഷ് മാഹ്‌ത്രേ ( 15 പന്തിൽ 32) നടത്തിയ തകർപ്പൻ അടിയാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട തുടക്കം നൽകിയത്. 6.5 ഓവറിൽ 57 ൽ നിൽക്കെ മാഹ്‌ത്രേയെ വീഴ്ത്തി ചഹർ ചെന്നൈയ്ക്ക് തിരിച്ചടി നൽകി. ആറ് റൺ കൂടി ചേർത്തപ്പോഴേയ്ക്കും ഓപ്പണർ ഷെയ്ക്ക് റഷീദ് (20 പന്തിൽ 19) വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, ശിവം ദുബൈയും (32 പന്തിൽ 50) , രവീന്ദ്ര ജഡേജയും (35 പന്തിൽ 53) ചേർന്ന് നടത്തിയ പോരാട്ടമാണ് ചെന്നൈയെ 150 കടത്തിയത്. 142 ൽ ദുബൈ വീണെങ്കിലും ജഡേജ ഒരു വശത്ത് ഉറച്ച് നിന്ന് ടീം സ്‌കോർ 176 ൽ എത്തിച്ചു. ധോണി (4), ഓവർടൺ (4) എന്നിവർ നിരാശപ്പെടുത്തി. ബുംറ രണ്ടും സാന്റ്‌നറും, അശ്വിനി കുമാറും ദീപക് ചഹറും മുംബൈയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച മുംബൈയ്ക്ക് ആയി വെട്ടിക്കെട്ട് തുടക്കമാണ് രോഹിത്തും (പുറത്താകാതെ 45 പന്തിൽ 76) റിക്കിൾട്ടണും (19 പന്തിൽ 24) നൽകിയത്. 63 ഈ കൂട്ടു കെട്ട് പിരിയുമ്പോഴേയ്ക്കും മുംബൈ ശക്തമായ നിലയിൽ എത്തിയിരുന്നു. പിന്നീട് എത്തിയ സൂര്യ (30 പന്തിൽ 68) ടീമിനെ സിക്‌സിനു പറത്തിയാണ് രോഹിത്തിനൊപ്പം വിജയശില്പിയായി നിന്നത്. മുംബൈയുടെ ഏക വിക്കറ്റ് രവീന്ദ്ര ജഡേജ പിഴുതു.