ദൈവത്തിന്റെ പോരാളികൾക്ക് സൂര്യസ്പർശം..! വെടിയുണ്ട വേഗത്തിലെ സ്‌കൈ ഷോട്ടിന് മുന്നിൽ വീണ് ബംഗളൂർ

വാംഖഡേ: ദൈവത്തിന്റെ പോരാളികൾക്ക് സൂര്യസ്പർശത്തോടെ വിജയം. സൂര്യകുമാർ യാദവ് തകർത്തടിച്ചു നൽകിയ തുടക്കത്തിൽ മുംബൈയ്ക്ക് ബംഗളൂരുവിന് എതിരെ തകർപ്പൻ വിജയം. ഇതോടെ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേയ്ക്കുയർന്ന മുംബൈ പ്ലേ ഓഫ് പ്രതീക്ഷകളും സജീവമാക്കി. ആറു വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ തകർത്തത്. ഇതോടെ ബംഗ്ലൂരു ഏഴാം സ്ഥാനത്തേയ്ക്കു വീണു.
സ്‌കോർ
ബംഗളൂരു – 199 -6
മുംബൈ – 200-4

Advertisements

ടോസ് നേടിയ മുംബൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പവർ പ്ലേയിൽ പതിവ് തുടക്കം പ്രതീക്ഷിച്ചിറങ്ങിയ ബംഗളൂരുവിനെ ഞെട്ടിച്ച് ആദ്യം തന്നെ വിരാട് കോഹ്ലി പുറത്തായി. ഒരു റൺ മാത്രമായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഈ സമയം സ്‌കോർ ബോർഡിൽ രണ്ടു റൺ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ എത്തിയ അനൂജ് റാവത്ത് ആറു റണ്ണുമായി അതിവേഗം പുറത്തായി. പിന്നാലെയാണ് കെജിഎഫിലെ രണ്ട് വെടിക്കെട്ട് വീരന്മാർ ഒത്തു ചേർന്നത്. ഫാഫും മാക്‌സിയും ഒത്തു ചേർന്നൊരിക്കിയ വെട്ടിക്കെട്ട് ആരാധകർക്ക് ആഘോഷരാവാണ് സമ്മാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2.2 ഓവറിൽ ഒത്തു ചേർന്ന വിനാശകാരിയായ ഈ കൂട്ടം പിരിഞ്ഞപ്പോഴേയ്ക്കും 12.3 ഓവറായിരുന്നു. പത്തോവറോളം നിറഞ്ഞാടിയ സംഘം 120 റണ്ണും ചേർത്താണ് മടങ്ങിയത്. 33 പന്തിൽ നാലു സിക്‌സും എട്ടു ഫോറും പറത്തിയാണ് മാകിസ് വെൽ ടീമിനെ മുന്നോട്ട് നയിച്ചത്. വിനാശകരമായ സഖ്യം അതിവേഗം മുന്നോട്ട് കുതിക്കുന്നത് കണ്ട് രോഹിത് പന്ത് ആദ്യ രണ്ടു വിക്കറ്റുകൾ പിഴുത ബെൻട്രോഫ് തന്നെ മാക്‌സിയെയും കടപുഴക്കി ടീമിനെ രക്ഷിച്ചു.

പിന്നാലെ മഹിപാൽ ലാമോറിനെ വീഴ്ത്തിയ (1) കാർത്തികേയ ബംഗളൂരിനെ പ്രതിരോധത്തിലാക്കി. ദിനേശ് കാർത്തിക്കും (30), കേദാർ ജാദവും (12), ഹസരങ്കയും (12) ചേർന്നാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. മുംബൈയ്ക്കായി ബെൻട്രോഫ് മൂന്നും, ഗ്രീനും ക്രിസ് ജോർദാനും കാർത്തികേയയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങിൽ രോഹിതും ഇഷാനും ആക്രമിച്ച് തന്നെയാണ് കളിച്ചത്. ആദ്യ പന്ത് സിക്‌സടിച്ച് രോഹിത് ഫോമിലേയ്ക്ക് തിരികെ വരുന്ന പ്രതീക്ഷ നൽകിയെങ്കിലും ഇന്നും രണ്ടക്കം കടക്കാനായില്ല. എട്ടു പന്തിൽ ഏഴു റണ്ണുമായാണ് രോഹിത് മടങ്ങിയത്.

ആക്രമിച്ച് കളിച്ച ഇഷാൻ 21 പന്തിൽ 42 റണ്ണെടുത്ത് ടീമിന് മുൻതൂക്കം നൽകി. ഇരുവരും മടങ്ങിയ ശേഷം ഒത്തു കൂടിയ സൂര്യയും വധേരയും ചേർന്ന് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ആറു സിക്‌സും ഏഴു ഫോറുമായി കളം നിറഞ്ഞാടിയ സൂര്യ 35 പന്തിലാണ് 83 റണ്ണടിച്ചു കൂട്ടിയത്. ജയിക്കാൻ എട്ടു റൺ മാത്രം വേണ്ടപ്പോൾ സൂര്യ ഉയർത്തി വിട്ട പന്ത് കേദാർ ജാദവ് പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ റണ്ണെടുക്കും മുൻപ് ടിം ഡേവിഡും വീണത് മുംബൈയെ ചെറുതായൊന്നു ഭയപ്പെടുത്തി. എന്നാൽ, 34 പന്തിൽ 52 റണ്ണടിച്ച വന്ദ്ര പതിനാറാം ഓവറിന്റെ മൂന്നാം പന്ത് സിക്‌സറിനു പറത്തി ടീമിനെ വിജത്തിലേയ്ക്ക് പറപ്പിച്ചു വിട്ടു.

Hot Topics

Related Articles