മൂന്നു റണ്ണൗട്ടുകൾ മുംബൈയ്ക്കു വീണ്ടും തോൽവി; ഇത്തവണ തോറ്റത് കൊൽക്കത്തയോട്

മുംബൈ: ഇന്ത്യൻ പ്രീമിയൽ ലീഗിൽ വീണ്ടും മുംബൈ ഇന്ത്യൻസിന് തോൽവി. അവസാന സ്ഥാനക്കാരായ മുംബൈ കൊൽക്കത്തയുടെ താരതമ്യേനെ ഭേദപ്പെട്ട സ്‌കോറിനു മുന്നിൽ പൊരുതാൻ പോലുമാവാതെ മുട്ട് മടക്കി വീഴുകയായിരുന്നു. 52 റണ്ണിന്റെ വൻ തോൽവിയാണ് മുംബൈ നേരിട്ടത്. കൊൽക്കത്തയുടെ 165 റണ്ണിനെതിരെ 113 ന് മുംബൈ പുറത്തായി. 17 ഓവറിൽ എല്ലാവരും ഗ്രൗണ്ടിൽ നിന്നും പുറത്താകുകയായിരുന്നു.

Advertisements

രണ്ട് റൺ മാത്രമെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. പിന്നാലെ തിലക് വർമ്മയും പുറത്തായി. 43 പന്തിൽ 51 റണ്ണെടുത്ത് ഇന്നിംങ്‌സ് കെട്ടിപ്പെടുക്കാൻ ശ്രമിച്ച ഇഷാൻ കിഷനെ പാറ്റ് കമ്മിൻസ് പുറത്താക്കിയതോടെ മുംബൈ ഇന്നിംങ്‌സിന്റെ പതനവും തുടങ്ങി. രമൺദീപ് സിംങ് (12), ടിം ഡേവിഡ് (13), ഡാനിയേൽ സാംസ് (01) എന്നിവർ ഒന്നിന് പുറകെ ഒന്നായി പുറത്തായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനാറാം ഓവറിന്റെ അവസാന പന്തിൽ ഓവറിൽ കുമാർ കാർത്തികേയ സിംങ് റണ്ണൗട്ടായതിനു പിന്നാലെ നാടകീയ മത്സരങ്ങളായിരുന്നു മുംബൈയ്ക്ക് സംഭവിച്ചത്. 17 ആം ഓവറിന്റെ രണ്ടാം പന്തിൽ കിറോൺ പൊള്ളാർഡ് റണ്ണൗട്ടായി, തൊട്ടടുത്ത പന്തിൽ ബുംറയും പുറത്തായി. നാലു പന്തിനിടെ മൂന്നു പേർ റണ്ണൗട്ടായതാണ് കളിയിൽ നിർണ്ണായകമായത്. പതിനേഴാം ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് പിഴുത ബുംറ, ബാറ്റർമാർ അടിച്ച് പറത്തുന്ന ഇരുപതാം ഓവറിൽ ഇരുപതാം ഓവറിൽ ഒരു റൺസ് മാത്രമാണ് ബുംറ വിട്ടു കൊടുത്തത്.ടി20 ക്രിക്കറ്റിലെ ബുമ്രയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. നാലോവറിൽ 10 റൺസ് വഴങ്ങി അഞ്ച് വിക്കറ്റാണ് ജസ്പ്രീത് ബുംറ പിഴുതെറിഞ്ഞത്. റസലിന് പിന്നാലെ നിതീഷ് റാണയെയും(26 പന്തിൽ 43) വീഴ്ത്തിയ ബുമ്ര, ഷെൽഡൺ ജാക്സൺ(5), പാറ്റ് കമിൻസ്(0),സുനിൽ നരെയ്ൻ(0) എന്നിവരെ പുറത്താക്കിയാണ് കൊൽക്കത്തയുടെ നടുവൊടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടാൻ കഴിഞ്ഞത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് മിന്നും തുടക്കമാണ് വെങ്കടേഷ് അയ്യർ നൽകിയത്. എന്നാൽ പത്തോവറിന് ശേഷം ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തുകയായിരുന്നു. 24 പന്തിൽ 43 റൺസ് നേടിയ താരത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോൾ പവർപ്ലേയ്ക്കുള്ളിൽ തന്നെ 60 റൺസായിരുന്നു കൊൽക്കത്ത നേടിയത്. വൺ ഡൗണായി എത്തിയ നിതീഷ് റാണയും ബാറ്റിംഗ് മികവ് പുറത്തെടുത്തപ്പോൾ പത്തോവറിൽ കൊൽക്കത്ത 87 റൺസ് നേടി.

11-ാം ഓവറിൽ രഹാനെയെ(24 പന്തിൽ 25) കുമാർ കാർത്തികേയ കൊൽക്കത്തയ്ക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. നിതീഷ് റാണ പിടിച്ചു നിന്നെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ(6) ആന്ദ്രെ റസൽ(9) എന്നിവർ പെട്ടെന്ന് മടങ്ങിയത് കൊൽക്കത്തയുടെ കുതിപ്പ് തടഞ്ഞു. അവസാന ഓവറുകളിൽ പിടിച്ചു നിന്ന റിങ്കു സിംഗ്(23) ആണ് കൊൽക്കത്തയെ 150 കടത്തിയത്. അവസാന മൂന്നോവറിൽ ഒമ്പത് റൺസ് മാത്രമാണ് കൊൽക്കത്ത നേടിയത്. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു.

Hot Topics

Related Articles