മുംബൈ നഗരത്തിലെ കനത്ത ചൂട്; ദുരിതത്തിലായ പക്ഷികൾക്കും ഇഴജന്തുക്കൾക്കും രക്ഷകനായി മലയാളി

മുംബൈ നഗരം വേനല്‍ ചൂടില്‍ വെന്തുരുകയാണ്. ഉയര്‍ന്ന താപനില മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പക്ഷികളെയും ഇഴ ജന്തുക്കളെയുമാണ് ബാധിക്കുന്നത്. കനത്ത ചൂടില്‍ നിന്നും രക്ഷ നേടാന്‍ പലപ്പോഴും ഇവയെല്ലാം അഭയം തേടുന്നത് താമസ സ്ഥലങ്ങളിലാണ്. ഇത്തരം അവസ്ഥകളില്‍ പലപ്പോഴും ഭീതി മൂലം ഇവയെ ഉപദ്രിവിച്ച്‌ ഓടിക്കുകയോ കൊന്നൊടുക്കുകയോ ചെയ്യുകയാണ് പതിവ്. അവിടെയാണ് പ്ലാന്റ് ആന്‍ഡ് അനിമല്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരും ശ്രദ്ധ നേടുന്നത്.

Advertisements

അടുത്തിടെ മുംബൈയിലെ അമ്മ കെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഈ സംഘടനകളിലെ സന്നദ്ധപ്രവര്‍ത്തകരുടെയും വെറ്ററിനറിയുടെയും സംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു. ദുരിതത്തിലായ മൃഗങ്ങളെയും പക്ഷികളെയും ഇഴ ജന്തുക്കളെയുമാണ് രക്ഷിച്ചത്. താമസസ്ഥലങ്ങളില്‍ അഭയം തേടിയ പക്ഷികളെയും പാമ്ബുകളെയുമാണ് സംഘം രക്ഷപെടാന്‍ സഹായിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു ദൗത്യമെന്ന് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനും എന്‍ജിഒയുടെ പ്രതിനിധിയുമായ സുനിഷ് സുബ്രഹ്‌മണ്യന്‍ കുഞ്ഞ് പറയുന്നു. വംശനാശഭീഷണി നേരിടുന്ന മൂന്ന് കടലാമകളെയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാല്പത് ഡിഗ്രിക്ക് മുകളിലായിരുന്നു താപനില.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വെള്ളവും ഭക്ഷണവും സൂക്ഷിക്കണമെന്നും സുനീഷ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്ലാന്റ് ആന്‍ഡ് അനിമല്‍സ് വെല്‍ഫെയര്‍ സൊസൈറ്റി, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ എന്നീ സന്നദ്ധ സംഘടനകളുടെ സ്ഥാപകനാണ് സുനീഷ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി വന്യജീവി രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുനീഷ് ഈ മേഖലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ മലയാളിയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.