വീണ്ടും തോറ്റ് മുബൈ; പ്‌ളേ ഓഫ് പ്രതീക്ഷ സജീവമാക്കി ഹൈദരാബാദ്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും തോറ്റ് മുംബൈ ഇന്ത്യൻസ്. മുംബൈയെ തോൽപ്പിച്ച് പ്‌ളേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഹൈദരാബാദ്. മുംബൈയെ തോൽപ്പിച്ചതോടെ എട്ടാം സ്ഥാനത്താണെങ്കിൽ 13 മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്തയ്ക്കും പഞ്ചാബിനും ഹൈദരാബാദിനും 12 പോയിന്റ് വീതമായി. ഒരു മത്സരം അധികമായി കളിച്ച ബംഗളൂരുവിന് 14 പോയിന്റ് ഉണ്ടെങ്കിലും നിർണ്ണായകമായ ഗുജറാത്തിനെതിരായ അടുത്ത മത്സരം വിജയിച്ചെങ്കിൽ ബംഗളൂരുവിന്റെ ഭാവി തുലാസിലാകും. ഈ സാഹചര്യത്തിൽ മുംബൈയ്‌ക്കെതിരായ വിജയത്തോടെ ഹൈദരാബാദും പ്ലേ ഓഫിലേയ്ക്ക് സാധ്യതകൾ അവശേഷിപ്പിച്ചു. അടുത്ത മത്സരത്തിൽ വിജയം നേടുകയും, മികച്ച റൺറേറ്റ് സ്വന്തമാക്കുകയും ചെയ്താൽ ഹൈദരാബാദിന് പോലും ഇനിയും സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

Advertisements

മുംബൈ ഇന്ത്യൻസിന് എതിരെ ആദ്യം ബാറ്റ് ചെയ്ത ഹാജരാബാദ് 193 എന്ന മികച്ച ടോട്ടലാണ് പടുത്തുയർത്തിയത്്. രാഹുൽ തൃപാത്തിയും (76) പ്രിയം ഗാർഗും (42) ചേർന്ന് മികച്ച ടോട്ടലാണ് ഹൈദരാബാദിന് അടിത്തറയായ് മാറിയത്. മറുപടി ബാറ്റിംങിന് ഇറങ്ങിയ മുംബൈയ്ക്ക് വേണ്ടി രോഹിത് (48), ഇഷാൻ കിഷൻ (43), ടിം ഡേവിഡ് (46) എന്നിവർ മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും മൂന്നു റൺ അകലെ വിക്കറ്റ് വീഴുകയായിരുന്നു.

Hot Topics

Related Articles