മുംബൈ: വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവാത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ തോൽവി വഴങ്ങിയ ഡൽഹി ഐപിഎല്ലിൽ നിന്നും പുറത്തേയ്ക്ക്. ഡൽഹിയുടെ തോൽവിയോടെ ജീവൻ തിരിച്ച് കിട്ടിയ ബംഗളൂരു പ്ലേ ഓഫിലേയ്ക്കു കടന്നു. നിർണ്ണായ മത്സരത്തിൽ അഞ്ചു വിക്കറ്റിന്റെ വിജയം മുംബൈ രുചിച്ചതോടെയാണ് ഡൽഹി ഇപ്പോൾ പുറത്തായത്. ഇതോടെ ബംഗളൂരു മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പ്ലേ ഓഫ് ഉറപ്പിച്ചു.
ആദ്യ ക്വാളിഫെയറിൽ സഞ്ജുവിന്റെ രാജസ്ഥാൻ, ഹർദിക്കിന്റെ ഗുജറാത്തിനെ നേരിടും. ആദ്യ എലിമിനേറ്ററിൽ ബംഗളൂരിവിന് എതിരാളികൾ ലഖ്‌നൗവാണ്. നിർണ്ണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റണ്ണാണ് അടിച്ചു കൂട്ടിയത്. പൃഥ്വി ഷാ (24), പന്ത് (39), റോമാൻ പവൽ (43) എന്നിവർ മാത്രമാണ് വിജയം ആവശ്യമായ നിർണ്ണായക മത്സരത്തിൽ ഡൽഹിയ്ക്കു വേണ്ടി തകർത്തു കളിച്ചത്. പഴയ ഫോമിലേയ്ക്ക് തിരികെ എത്തിയ ബുംറ നാല് ഓവറിൽ 25 റൺ വഴങ്ങി മൂന്ന് ഡൽഹി വിക്കറ്റുകൾ പിഴുതു. രമൺദീപ് സിംങ് രണ്ടും, ഡാനിയേൽ സാംസ് ഒന്നും വിക്കറ്റെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ കരുതിക്കളിച്ച മുബൈയെ ഞെട്ടിച്ച് ആദ്യം തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങി. ഇഷാൻ കിഷനും, ബ്രേവിസും നിർണ്ണായകമായ റൺ കൂട്ടിച്ചേർത്തെങ്കിലും ഇരുവരും മടങ്ങിയതോടെ ടീ്ം വീണ്ടും പ്രതിസന്ധിയിലായി. പിന്നീട്, ബ്രവീസും (37), തിലക് വർമ്മയും (21), ടിം ഡേവിഡും (34) ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പാണ് ടീമിനെ വിജയ തീരത്ത് എത്തിച്ചത്.