മുംബൈയും തോറ്റു ! പ്ളേ ഓഫ് കടന്ന ടീമുകളുടെ തോൽവി പൂർത്തിയായി : പഞ്ചാബ് ഒന്നാമത്

ജയ്പൂര്‍: ഐപിഎല്‍ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടി.ജയത്തോടെ പോയന്‍റ് പട്ടികയില്‍ 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പഞ്ചാബ് പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നും ക്വാളിഫയറും ഉറപ്പാക്കിയപ്പോള്‍ അവസാന ലീഗ് മത്സരത്തില്‍ തോറ്റ മുംബൈ 16 പോയന്‍റിലൊതുങ്ങി നാലാം സ്ഥാനക്കാരായി. ഇതോടെ മുംബൈക്ക് എലിമിനേറ്റര്‍ കടമ്ബ കടന്നാലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാനാവു. ഏഴ് വിക്കറ്റിനായിരുന്നു മുംബൈക്കെതിരെ പഞ്ചാബിന്‍റെ ജയം.

Advertisements

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ പ്രിയാന്‍ഷ് ആര്യയുടെയും ജോഷ് ഇംഗ്ലിസിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി. പ്രിയാന്‍ഷ് ആര്യ 35 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ജോഷ് ഇംഗ്ലിസ് 42 പന്തില്‍ 73 റണ്‍സെടുത്തു. പ്രഭ്‌സിമ്രാൻ സിംഗ് 13 റണ്‍സുമായി പവര്‍ പ്ലേയില്‍ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ 26 റണ്‍സുമായും നെഹാല്‍ വധേര രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു.മുംബൈക്കായി മിച്ചല്‍ സാന്‍റ്നർ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. സ്കോര്‍ മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ 184-7, പഞ്ചാബ് കിംഗ്സ് 18.3 ഓവറില്‍ 187-3.

Hot Topics

Related Articles