മുംബൈ : ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് മുംബൈ ഇന്ത്യൻസ്. അടുപ്പിച്ച് രണ്ട് വട്ടവും മൊത്തത്തില്‍ 5 തവണയും കപ്പ് ഉയർത്തിയിട്ടുള്ള ടീമാണ് അവർ. എന്നാല്‍ 2021 മുതല്‍ ടീം അത്ര മികച്ച രീതിയില്‍ അല്ല പോയികൊണ്ട് ഇരുന്നത്. മിക്ക ഐപിഎല്‍ സീസണുകളിലും അവർ അവസാന സ്ഥാനങ്ങളിലാണ് ടൂർണമെന്റ് ഫിനിഷ് ചെയ്തിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലായത് ഈ വര്‍ഷം നടന്ന ഐപിഎലില്‍ ആയിരുന്നു.നായകനായി ഹാർദിക് പാണ്ട്യയെ നിയമിച്ചതില്‍ അവരുടെ സ്വന്തം ആരാധകരില്‍ നിന്നും ടീമിലെ സഹ താരങ്ങളില്‍ നിന്നും മോശമായ അനുഭവങ്ങളാണ് അവർക്ക് ഉണ്ടായത്. എന്നാല്‍ അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലില്‍ മികച്ച ടീമിനെ തന്നെയായിരിക്കും അവർ സജ്ജമാക്കുക എന്ന് ഉറപ്പ് തരുന്ന വിവരങ്ങളാണ് മുംബൈ ക്യാമ്ബില്‍ നിന്നും ലഭിക്കുന്ന റിപ്പോട്ടുകള്‍.ഇത്തവണ അവർ റീറ്റെയിൻ ചെയ്ത താരങ്ങളാണ് രോഹിത്ത് ശർമ്മ, ഹാർദിക് പാണ്ട്യ, സൂര്യ കുമാർ യാദവ്, തിലക് വർമ്മ, ജസ്പ്രീത്ത് ബുമ്ര എന്നിവർ. ഇന്ത്യൻ ടീമിലെ നേടും തൂണുകളായ താരങ്ങളെ എല്ലാവരെയും തന്നെ ഇത്തവണ അവർ റീറ്റെയിൻ ചെയ്തിട്ടുണ്ട്. ഈ റീടെൻഷനില്‍ ആരാധകർ ഹാപ്പിയാണ്.അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലില്‍ മുൻപുണ്ടായിരുന്ന പോലത്തെ പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സഹതാരങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ് ഇപ്പോള്‍ ഉള്ളത്. അത് ടീമിന് ഗുണകരമാകും എന്നത് ഉറപ്പാണ്. ഈ വർഷം നടന്ന ടി-20 ലോകകപ്പില്‍ ഇപ്പോള്‍ റീറ്റെയിൻ ചെയ്ത താരങ്ങള്‍ പ്രധാന പങ്ക് വഹിച്ചത് കൊണ്ടാണ് ഇന്ത്യക്ക് കപ്പ് ജേതാക്കളാകാൻ സാധിച്ചത്. അത് പോലെ അടുത്ത ഐപിഎല്‍ സീസണിലും ട്രോഫി ഉയർത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.