മുണ്ടക്കയത്തു നിന്നും കർത്താവിന്റെ ഇടയന്മാരായി രണ്ട് ഇരട്ടകൾ; വണ്ടൻപതാലിൽ നിന്നും ഇരട്ടസഹോദരന്മാർ വൈദിക വൃത്തിയുടെ വെള്ളക്കുപ്പായത്തിലേയ്ക്ക് എത്തുമ്പോൾ

ജോമോൻ മണിമല

Advertisements

മുണ്ടക്കയം: വൈദിക വൃത്തിയുടെ വിശുദ്ധമായ ഇരട്ടക്കുപ്പായത്തിൽ ഒരേ ദിവസം എത്തിച്ചേർന്നിരിക്കുകയാണ് മുണ്ടക്കയത്ത് നിന്നുള്ള ഇരട്ടസഹോദരങ്ങൾ. ജനിച്ചതുമുതൽ എല്ലാം ഒരേപോലെ വേണമെന്ന് ആഗ്രഹിച്ചിരുന്ന ഇരട്ടകൾ വൈദികവൃത്തി തെരഞ്ഞെടുത്തതും ഒരുമിച്ച്. വണ്ടൻപതാൽ പേഴുംകാട്ടിൽ ആൻഡ്രൂസ് സെലിന ദമ്പതികളുടെ 5 മക്കളിൽ ഇരട്ടകുട്ടികളായ ആന്റോയും (ഡീക്കൻ ആൻഡ്രൂസ് ) അജോ (ഡീക്കൻ വർഗ്ഗീസ് ) യും മാണ് ഡിസംബർ 29 ന് പൗരോഹിത്യപദവി സ്വീകരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വണ്ടൻപതാൽ സെന്റ് പോൾ പള്ളിയിൽ ബുധനാഴ്ച രാവിലെ ഒമ്പതേ കാലിനു കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് ജോസ് പുളിക്കലിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴി ഇരുവരും പട്ടം സ്വീകരിക്കും. മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാക്ഷണം നടത്തും. വണ്ടൻപതാൽ ഇടവകയിൽ നിന്നും രൂപതയിൽ ശുശ്രൂഷ ചെയ്യുന്നതിനായി ആദ്യമായി ഇടവക വൈദികരാകുന്നതും ഇരുവരുമാണ്. ഇവരുടെ മൂത്ത സഹോദരി അനു പാലായിലാണ്.

ഇളയവരായ ആൽബിൻ അമൽ ജ്യോതിയിൽ എം.സി.എ. വിദ്യാർഥിയും അതുല്യാ പാലാ അൽഫോൻസാ കോളജിലെ സുവോളജി വിദ്യാർഥിയുമാണ്. ഒറ്റനോട്ടത്തിൽ ഇരുവരേയും കണ്ടാൽ മനസിലാക്കാൻ ഇത്തിരി പാടാണ്. രൂപവും ഭാവവും സംസാരവും നടപ്പും എല്ലാം ഒരേ പോലെ. പഠനത്തിൽ മിടുക്കരായിരുന്ന ഇരുവരുടേയും ആഗ്രഹം പോലെ മാർക്കും ഒരേ പോലെയാണ് ചില അധ്യാപകരും നൽകിയിരിന്നത്.

സ്‌കൂളിൽ പോകുമ്പോൾ പേനയും,പെൻസിലും ബാഗും കുടയും ചെരിപ്പുമെല്ലാം ഒരേപോലെ തന്നെയായയിരുന്നതിനാൽ സഹപാഠികൾക്കും പരസ്പരം തിരിച്ചറിയാനായിരുന്നില്ല. പഠനത്തിനൊപ്പം പഠന പ്രവർത്തനങ്ങളിലും ഇരുവരും മികവു പുലർത്തിയിരുന്നു. ഈ സാഹോദര്യം തന്നെയാണ് ഇപ്പോൾ ഇരുവരെയും വൈദികവൃത്തിയിലും ഒന്നിച്ചെത്തിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.