മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ചേർന്നു; 137 രൂപ ചലഞ്ച് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം മുണ്ടക്കയം ബാങ്ക് ഓഡിറ്റോറിയത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എ സലിം ഉൽഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ശ്രീ. നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻആശംസ അർപ്പിച്ചു സംസാരിച്ചു.

Advertisements
മുണ്ടക്കയം ബ്ലോക്കിലെ കെപിസിസി 137 ചലഞ്ചിന്റെ ഉൽഘാടനം കെപിസിസി സെക്രട്ടറി അഡ്വ. പി.എ സലീമിൽ നിന്ന് 137 രൂപ സ്വീകരിച്ചുകൊണ്ട് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉൽഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ 2022ലെ കലണ്ടർ പ്രകാശനം ഡിസിസി പ്രസിഡന്റ് നിർവഹിച്ചു. ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രെട്ടറിയും ബ്ലോക്ക് പ്രസിഡന്റും ഡിസിസി സെക്രട്ടറിയും മണ്ഡലം പ്രെസിഡന്റുമാരും ചേർന്ന് കേക്ക് മുറിച്ച് പുതുവത്സരാഘോഷം ഉൽഘാടനം ചെയ്തു. പങ്കെടുത്ത 150 ഓളം വരുന്ന ബൂത്ത് പ്രെസിഡന്റുമാർ അടക്കമുള്ള നേതാക്കൾക്ക് കലണ്ടറും കേക്കും വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെപിസിസി 137 ചലഞ്ചിൽ ബ്ലോക്കിൽ നിന്ന് 10000 ത്തോളം പേരുടെ ക്യാഷ് വാങ്ങി കെപിസിസിക്ക് അയക്കാൻ തീരുമാനിച്ചു. സി.യു.സി കളുടെ പൂർത്തീകരണവും ജനുവരി 31 നകം നടത്തുവാനും തീരുമാനിച്ചു.

Hot Topics

Related Articles