മുണ്ടക്കയം: മുണ്ടക്കയം പറത്താനത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 150 ലിറ്റർ കോടയും 20 ലിറ്റർ വാറ്റും പിടികൂടി കാഞ്ഞിരപ്പള്ളി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോജ് ടി ജെയും സംഘവും. പറത്താനം ജംഗ്ഷനിൽ മഞ്ഞപ്പള്ളി വീട്ടിൽ പോൾ ലോറൻസ് താമസിക്കുന്ന താത്കാലിക ഷെഡിൽ ചാരായവും വാഷും സൂക്ഷിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാലാണ് വീട്ടിൽ സൂക്ഷിച്ച നിലയിൽ വാറ്റും, കോടയും കണ്ടെത്തിയത്.
സംഭവത്തിൽ മഞ്ഞപ്പള്ളി വീട്ടിൽ പോൾ മകൻ ലോറൻസ് പോൾ (32 ) എന്നയാളുടെ പേരിൽ കേസ് എടുത്തു. അതേസമയം ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജീവ് പി വി,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിമോൻ എം റ്റി,സിവിൽ എക്സൈസ് ഓഫീസർ വിശാഖ് കെ വി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.