മുണ്ടക്കയത്തെ ലക്ഷം വീടുകളുടെ ജീർണത പരിഹരിക്കാൻ ലൈഫ് ഭവന പദ്ധതിയിൽ പ്രത്യേക അനുമതി വേണം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

മുണ്ടക്കയം: അര നൂറ്റാണ്ടുകൾക്ക് മുമ്പ് പണിത മുണ്ടക്കയത്തെ ലക്ഷംവീടുകളുടെ ജീർണാവസ്ഥ പരിഹരിക്കാൻ, ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രത്യേക അനുമതി വേണമെന്ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനം നടക്കുമ്പോൾ,
മുണ്ടക്കയത്തിന്റെ നിരവധി ജനകീയ പ്രശ്നങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെ വിവിധ മന്ത്രിമാരെ കണ്ട് ചർച്ച നടത്തി. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശന പ്രശ്നം, കരിനിലം പശ്ചിമ റോഡിന്റെ ശോചിയവസ്ഥ, വെള്ളനാടി, കിച്ചൻ പാറ തകർന്ന പാലങ്ങൾ പുനർ നിർമ്മിക്കുന്നത് സംബന്ധിച്ച്, തോട്ടം പുരയിടം ഭൂമി പ്രശ്നം, ലക്ഷം വീടുകൾ തുടങ്ങിയ എസ്റ്റേറ്റ് ലേയങ്ങൾ ലൈഫിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചാണ് നിവേദനം നൽകിയത്. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പ്രസിഡന്റ്‌ രേഖാ ദാസ്, സിവി അനിൽകുമാർ, ദിലീഷ് ദിവാകരൻ, ഷിജി ഷാജി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles