മുണ്ടക്കയം ; കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും ഇ-ശ്രാം കാര്‍ഡ് ക്യാമ്പയിനും നടന്നു. കാഞ്ഞിരപ്പള്ളി ക്ഷീരവികസന യൂണിറ്റിന്‍റെയും കുഴിമാവ് ടോപ്പ് ക്ഷീരസംഘത്തിന്‍റെയും ആഭിമുഖ്യത്തില്‍ കുഴിമാവ് ഫസ്റ്റ് ഇ ഡി സി ഹാളിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ വിനോദിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം രത്നമ്മ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എന്‍. രാജേഷ് , ജാന്‍സി സാബു, ക്ഷീരവികസന ആഫീസര്‍ ജിസാ ജോസഫ്, ഡയറി ഫാം. ഇന്‍സ്ട്രക്ടര്‍ കണ്ണന്‍ എസ്. പിള്ള, കുഴിമാവ് ടോപ്പ് ക്ഷീരസംഘം പ്രസിഡന്‍റ് ബാബു കലയത്തോലില്‍, സെക്രട്ടറി അമ്പിളി സുരേഷ് എന്നിവര്‍ സംസാരിച്ചു.